ചെന്നൈ: കൊളംബോ തീരത്തെത്തിയ ഇന്ത്യൻ ചരക്കു കപ്പലിന് തീപിടിച്ചു. എംള വി ഡാനിയേൽ എന്ന കാർഗോ കപ്പലിലാണ് കഴിഞഞ ദിവസം രാത്രി വൻ അഗ്നിബാധയുണ്ടായത്.
ശ്രീലങ്കൻ തീരത്തു നിന്ന് 11 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് കപ്പലിന് തീപിടിച്ചത്. തീപിടിക്കാനുള്ള കാരണം വ്യകതമല്ല.
കപ്പലിൽ നിന്നുള്ള അടിയന്തര സന്ദേശത്തെ തുടർന്ന് ഇന്ത്യൻ നാവികസേനയുടെ െഎ.എൻ.എസ് ഗാരിയൽ,െഎ.എൻ.എസ് ദർശക് എന്നീ കപ്പലുകളെത്തി രക്ഷാപ്രവർത്തനം നടത്തി. തീരസംരക്ഷണ സേനയുടെ അഗ്നിശമനാ ദൗത്യമുള്ള ഷൂർ എന്ന കപ്പലും രക്ഷാപ്രവർത്തനത്തിനെത്തിയിരുന്നു. ശ്രീലങ്കൻ നാവികസേനയും സഹകരിച്ചിരുന്നു. മണിക്കൂറുകൾക്കുള്ളിൽ സ്ഥിതികൾ നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.