ട്രെയിനിൽ നിന്ന്​ വീണയാളെ തോളിലേറ്റി പൊലീസുകാരൻ ഒാടിയത്​ ഒന്നര കിലോമീറ്റർ

ഹൊഷൻഗാബാദ്​: ട്രെയിനിൽ നിന്ന്​ വീണ്​ പരിക്കേറ്റ്​ റെയിൽവേ ട്രാക്കിനു സമീപം കിടന്നയാളെ ചുമലിൽ എടുത്ത്​ പൊല ീസുകാരൻ ഒാടിയത്​ ഒന്നര കിലോമീറ്റർ.

മധ്യപ്രദേശിലെ ഹൊഷാൻഗാബാദ്​ റെയിൽവേ സ്​റ്റേഷന്​ ഒന്നര കിലോമീറ്റർ അക ലെയായിരുന്നു സംഭവം. ഒരാൾ ട്രെയിനിൽ നിന്നു വീണ വിവരമറിഞ്ഞ്​ സ്​ഥലത്തെത്തിയതായിരുന്നു പൂനം ബില്ലോർ എന്ന പൊലീസുകാരൻ. റെയിൽവേ ഗേറ്റിൽ നിന്ന്​ ഏറെ അകലെയായതിനാൽ ആംബുലൻസോ മറ്റ്​ വാഹനങ്ങളോ ലഭ്യമായില്ല.

പരിക്കേറ്റയാളെ കൊണ്ടുപോകാൻ മറ്റ്​ മാർഗമൊന്നുമില്ലാതെ വന്നതോടെ പൂനം ബില്ലോർ ഇയാളെ ചുമലിൽ എടുക്കുകയായിരുന്നു. റെയിൽവേ ട്രാക്കിലൂടെ ഒാടി​ ഹൊഷൻഗാബാദ്​ റെയിൽവേ സ്​റ്റേഷനിൽ എത്തിക്കുകയും തുടർന്ന്​ ഹെൽത്ത്​ സ​െൻറിലേക്ക്​ മാറ്റുകയുമായിരുന്നു. തലക്ക്​ പരിക്കേറ്റ ഇയാൾ അപകടനില തരണം ചെയ്​തിട്ടുണ്ട്​.

Tags:    
News Summary - Carrying Injured Man, Madhya Pradesh Cop Runs On Rail Track -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.