ഘോഷയാത്രയിൽ ഔറംഗസേബിന്റെ പോസ്റ്ററുകൾ; നാലുപേർക്കെതിരെ കേസ്

അഹമ്മദ്നഗർ: മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗർ ജില്ലയിൽ ഘോഷയാത്രയ്ക്കിടെ മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ പോസ്റ്ററുകൾ പതിച്ചെന്നാരോപിച്ച് നാലു പേർക്കെതിരെ പൊലീസ് കേസെടുത്തു. ഞായറാഴ്ച രാവിലെ ഒമ്പതോടെ ഫക്കീർവാഡ ഏരിയയിലായിരുന്നു സംഭവം.

സംഗീതത്തിന്‍റെ നൃത്തത്തിന്‍റെയും അകമ്പടിയിൽ പുരോഗമിക്കുകയായിരുന്ന ഷോഷയാത്രയിൽ ചിലർ ഔറംഗസേബിനെക്കുറിച്ചുള്ള പോസ്റ്ററുകൾ ഉയർത്തുകയായിരുന്നു. മതവികാരം വ്രണപ്പെടുത്തിയെന്നതടക്കം കുറ്റങ്ങൽ ചുമത്തിയാണ് കേസെടുത്തത്.

ഇത്തരം പ്രവൃത്തികൾക്ക് മാപ്പില്ലെന്ന് മഹാരാഷ്ട്ര ഡെപ്യൂട്ടി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ഇത് അനുവദിക്കാനാകില്ല. ഈ രാജ്യത്തും സംസ്ഥാനത്തും നമ്മുടെ ആരാധ്യപുരുഷർ ഛത്രപതി ശിവജിയും ഛത്രപതി സംഭജി മഹാരാജുമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Tags:    
News Summary - Case Against 4 Maharashtra Men Over Aurangzeb Posters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.