ന്യൂഡൽഹി: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുടെ മാർക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകക്കെതിരെ കേരള പൊലീസ് കേസ് രജിസ്റ്റർ ചെയ്ത സംഭവത്തിൽ പ്രതികരണം തേടിയപ്പോൾ ഒഴിഞ്ഞുമാറി സി.പി.എം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരി. കേസ് സംബന്ധിച്ച് ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തിട്ടും വിഷയം അറിഞ്ഞില്ലെന്നായിരുന്നു യെച്ചൂരിയുടെ മറുപടി.
കോവിഡ് ഡാറ്റ ചോർച്ചയുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച മാധ്യമങ്ങളെ കണ്ട യെച്ചൂരിയോട് കേരളത്തിലെ കേസ് സംബന്ധിച്ച് മാധ്യമ പ്രവർത്തകർ ചോദിച്ചെങ്കിലും പ്രതികരിക്കാതെ ഒഴിഞ്ഞു മാറുകയാണുണ്ടായത്. മാധ്യമ പ്രവർത്തകർ ചോദ്യം ആവർത്തച്ച് പിറകെ ചെന്നെങ്കിലും മറുപടി നൽകാൻ യെച്ചൂരി തയാറായില്ല.
അതേസമയം, മാധ്യമപ്രവർത്തകക്കെതിരെ കേസെടുത്തത് സ്വാഭാവിക നടപടി മാത്രമാണെന്നും എല്ലാ കാലത്തും മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്ന പാർട്ടിയാണ് സി.പി.എമ്മെന്നുമാണ് ഇന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.