ചെന്നൈ: തമിഴ്നാട് ആരോഗ്യമന്ത്രി വിജയഭാസ്കറിെൻറ വീട്ടിൽ നടത്തിയ റെയ്ഡ് തടയാൻ ശ്രമിച്ച തമിഴ്നാട്ടിലെ രണ്ട് മന്ത്രിമാർക്കെതിരെ കേസ്. തമിഴ്നാട് പാർപ്പിട വകുപ്പ് മന്ത്രി ഉദുമലൈ കെ. രാധാകൃഷ്ണൻ, ഭക്ഷ്യമന്ത്രി കാമരാജ് എന്നിവർക്കെതിരെയാണ് കേസ്. ആരോഗ്യമന്ത്രി വിജയഭാസ്കറിെൻറ വീട്ടിൽ റെയ്ഡ് നടത്തിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ തടയാൻ ശ്രമിച്ചതിനാണ് കേസ്.
അതേ സമയം, എം.ജി.ആർ യൂനിവേഴ്സിറ്റിയുടെ വൈസ് ചാൻസിലറിെൻറ വീട്ടിൽ ബുധനാഴ്ച ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഏഴ് മണിക്കൂർ നീണ്ട പരിശോധനയിൽ രണ്ട് കിലോ ഗ്രാം സ്വർണം പിടിച്ചെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
തമിഴ് ചലച്ചിത്രതാരം ശരത് കുമാറിെൻറ വീട്ടിലും ആദായ നികുതി വകുപ്പ്നേരത്തെ റെയ്ഡ് നടത്തിയിരുന്നു. ശരത് കുമാറിെൻറ വീട്ടിൽ നിന്ന് 5 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയതായാണ് വാർത്തകൾ.
തമിഴ്നാട്ടിലെ ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ആദായ നികുതി വകുപ്പ് വ്യാപക റെയ്ഡ് നടത്തിയത്. പിന്നീട് വ്യാപകമായി പണം വിതരണം ചെയ്യുന്നുവെന്ന പരാതിയെ തുടർന്ന് ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പ് കമീഷൻ റദ്ദാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.