മുംബൈയിൽ ക്ഷേത്രത്തിന് സമീപം തെരുവ് മൃഗങ്ങൾക്ക് മാംസം നൽകിയതിന് യുവതികൾക്കെതിരെ കേസ്

മുംബൈ: മുംബൈ മഹാലക്ഷ്മി ക്ഷേത്രത്തിന് സമീപം അലഞ്ഞുതിരിയുന്ന മൃഗങ്ങൾക്ക് മാംസം നല്കിയെന്നാരോപിച്ച് രണ്ടുപേർക്കെതിരെ ഗാംദേവി പോലീസ് കേസെടുത്തു. സാമൂഹിക പ്രവർത്തകയായ ഷീല ഷായുടെ പരാതിയിൽ നന്ദിനി ബെലേക്കർ, പല്ലവി പാട്ടീൽ എന്നീ രണ്ട് സ്ത്രീകൾക്കെതിരെയാണ് പോലീസ് കേസെടുത്തത്. ആരാധനാലയം അശുദ്ധമാക്കൽ, മതവികാരം വ്രണപ്പെടുത്തൽ, സമാധാനലംഘനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.

അലഞ്ഞുതിരിഞ്ഞു നടക്കുന്ന മൃഗങ്ങൾക്ക് മാംസം നൽകരുതെന്ന് പോലീസ് നേരത്തെ ഇവരോട് ആവശ്യപ്പെട്ടിരുന്നു. നാട്ടുകാരുടെ പരാതിയെത്തുടർന്നായിരുന്നു ഇത്. എന്നാൽ, അവർ അത് അനുസരിക്കാൻ തയാറാവാത്തതിനെ തുടർന്നാണ് കേസെടുത്തതെന്ന് പൊലീസ് പറയുന്നു.

മൃഗസ്‌നേഹിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന നന്ദിനി പൂച്ചകൾക്കും നായ്ക്കൾക്കും ആട്ടിറച്ചി, കോഴി, മത്സ്യം എന്നിവ നൽകാറുണ്ടെന്നും പരാതിയിൽ പറയുന്നു. നന്ദിനിക്കെതിരെ ഷീല ഷാ മുമ്പും പരാതി നൽകിയിട്ടുണ്ട്.

Tags:    
News Summary - Case against young women for feeding meat to stray animals near temple in Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.