ഹൈദരാബാദ്: മതപഠന സ്ഥാപനങ്ങൾക്കെതിരെ പരാമർശം നടത്തിയ എ.െഎ.സി.സി ജനറൽ സെക്രട്ടറി ദിഗ്വിജയ് സിങ്ങിനെതിരെ പൊലീസ് കേസെടുത്തു. ആർ.എസ്.എസിെൻറ കീഴിൽ നടത്തുന്ന സരസ്വതി ശിശു മന്ദിർ, മുസ്ലിം പള്ളികൾ നടത്തുന്ന മദ്രസകൾ എന്നിവ വിദ്വേഷം പടർത്തുന്നുവെന്ന് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ദിഗ്വിജയ് സിങ്ങിെൻറ നടപടി മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് പരാതി ഉയർന്നിരുന്നു.
മജ് ലിസ് ബച്ചാവോ തെഹ്രീക് നേതാവ് അംജദുല്ല ഖാൻ ദബീർപുരാ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് സിങ്ങിനെതരെ കേസെടുത്തിരിക്കുന്നത്. െഎ.പി.സി സെക്ഷൻ 295 എ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം തുടരുമെന്നും ദബീർപുര പൊലീസ് ഇൻസ്പെക്ടർ സി. വെങ്കണ്ണ നായിക് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.