പാക്​ ക്രിക്കറ്റ് വിജയം ആഘോഷിച്ചെന്ന്​; ഭീകരവിരുദ്ധ നിയമം ചുമത്തി​ കേസെടുത്തു

ശ്രീനഗർ/ജയ്​പൂർ: ഇന്ത്യക്കെതിരെ പാകിസ്​താ‍െൻറ ട്വന്‍റി 20 ലോകകപ് വിജയം ആഘോഷിച്ച ശ്രീനഗറിലെ രണ്ടു മെഡിക്കൽ കോളജുകളിലെ ഒരു കൂട്ടം വിദ്യാർഥികൾക്കെതിരെ ഭീകരവിരുദ്ധ നിയമം അടക്കം ഉ​ൾപ്പെടുത്തി ജമ്മു കശ്​മീർ പൊലീസ്​ കേസെടുത്തു. ശ്രീനഗർ മെഡിക്കൽ കോളജ്​, ഷേറെ കശ്​മീർ ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കൽ സയൻസസ്​ എന്നിവിടങ്ങളിലെ വിദ്യാർഥികൾ ഹോസ്റ്റലിൽ പാക്​ വിജയം ആഘോഷിച്ചുവെന്നാണ്​ കേസ്​.

പെൺകുട്ടികൾ അടക്കമുള്ളവർ ആഹ്ലാദം പ്രകടിപ്പിക്കുന്നതും മുദ്രാവാക്യം വിളിക്കുന്നതുമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെയാണ്​ കേസ്​.

ശ്രീനഗറിലെ കരൺ നഗർ, സൗറ പൊലീസ്​ സ്​റ്റേഷനുകളിലാണ്​ കേസ്​ എടുത്തതെന്ന്​ അധികൃതർ പറഞ്ഞു. കശ്​മീരി‍ന്‍റെ മറ്റു ഭാഗങ്ങളിലും പടക്കം പൊട്ടിച്ച്​ ആഘോഷം നടന്നുവെന്നും ആരോപണമുണ്ട്​.

അതേസമയം, സ്​ഥാപനത്തിനകത്ത്​ ആഘോഷം നടന്നതായി സൂചനയൊന്നുമില്ലെന്നും സംഭവം അന്വേഷിക്കാൻ ആഭ്യന്തരസമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും ഷേറെ കശ്​മീർ ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കൽ സയൻസസ്​ അധികൃതർ പറഞ്ഞു.

ഇതിനിടെ, രാജസ്​ഥാനിലെ ജയ്​പൂരിൽ പാകിസ്​താ‍ന്‍റെ വിജയം ആഘോഷിച്ച്​ വാട്​സ്​ആപ്​ സ്റ്റാറ്റസ്​ ഇട്ടുവെന്ന്​ ആരോപിച്ച്​ സ്വകാര്യ സ്​കൂൾ അധ്യാപികയെ ജോലിയിൽ നിന്നു പിരിച്ചുവിട്ടു. ഉദ്​യപൂരിലെ നീരജ മോദി സ്​കൂളിലെ അധ്യാപിക നഫീസ അട്ടാരിയെ ആണ്​ പിരിച്ചുവിട്ടത്​. വാട്​സ്​ആപ്​ സ്റ്റാറ്റസി‍ന്‍റെ സ്​ക്രീൻഷോട്ടുകൾ പ്രചരിച്ചതിനെ തുടർന്ന്​ സ്​കൂൾ മാനേജ്​മെന്‍റ്​ ഇവരെ നീക്കുകയായിരുന്നു.

സംഭവത്തിൽ അധ്യാപികക്കെതിരെ കലാപത്തിനു പ്രേരിപ്പിച്ചുവെന്ന വകുപ്പിൽ കേസെടുത്തതായി പൊലീസ്​ പറഞ്ഞു.

എന്നാൽ, നിങ്ങൾ പാകിസ്​താനെ പിന്തുണക്കുന്നോ എന്നു ചോദിച്ച്​ തനിക്കൊരാൾ തമാശ സന്ദേശം അയച്ചുവെന്നും അതിന്​ തമാശരൂപേണ അതെ എന്ന്​ മറുപടി അയച്ചതായിരുന്നുവെന്നുമാണ്​ അധ്യാപിക പറയുന്നത്​. എല്ലാവരേയും പോലെ താനും ഇന്ത്യയെ അത്രയധികം സ്​നേഹിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

ഇന്ത്യക്കെതിരായ പാകിസ്​താ‍ന്‍റെ വിജയം ആഘോഷിച്ചവരെ ജയിലിൽ അടക്കണമെന്നും പി.ഡി.പി അധ്യക്ഷ മെഹബൂബ മുഫ്​തിക്ക്​ താലിബാൻ ആദർശമാണെന്നും ആരോപിച്ച്​ ജമ്മു കശ്​മീർ ബി.ജെ.പി അധ്യക്ഷൻ രവീന്ദർ റെയ്​ന രംഗത്തെത്തി.

Tags:    
News Summary - case registered for Pakistan cricket victory celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.