ന്യൂഡൽഹി: പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്കെതിരെ പൊതുസ്ഥലത്ത് ഫോണിലൂടെ ജാതി അധിക്ഷേപം നടത്തുന്നത് പരമാവധി അഞ്ചു വർഷം വരെ ജയിൽശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണെന്ന് സുപ്രീംകോടതി. പട്ടികജാതി/വർഗത്തിൽപെട്ട സ്ത്രീയെ ഫോണിലൂടെ ജാതി പറഞ്ഞ് ആക്ഷേപിച്ചുവെന്ന് ആരോപണം നേരിടുന്ന ഉത്തർപ്രദേശ് സ്വദേശിയുടെ കുറ്റപത്രം റദ്ദാക്കണമെന്ന ഹരജി തള്ളിയാണ് ജസ്റ്റിസുമാരായ ജെ. ചലമേശ്വർ, എസ്. അബ്ദുൽ നാസർ എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ഹരജിക്കാരെൻറ ഇതേ ആവശ്യം നേരേത്ത അലഹബാദ് ഹൈകോടതിയും തള്ളിയിരുന്നു.
തെൻറ കക്ഷി ആരെയും പൊതുജനമധ്യത്തിൽ അധിക്ഷേപിച്ചില്ലെന്നും ഫോണിലൂടെ മറ്റൊരു നഗരത്തിലുള്ള സ്ത്രീയോട് സംസാരിക്കുകയായിരുെന്നന്നും പ്രതിക്കുവേണ്ടി ഹാജരായ അഡ്വ. വിവേക് വിഷ്ണോയ് വാദിച്ചു. സ്വകാര്യ സംഭാഷണമായി അതിനെ കാണണമെന്നും അഭിഭാഷകൻ വാദിച്ചു. എന്നാൽ, കോടതി ഇൗ ആവശ്യം നിരാകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.