ഹൈദരാബാദ്: തെലങ്കാനയിൽ അധികാരത്തിലെത്തിയാൽ ന്യൂനപക്ഷക്ഷേമത്തിനുള്ള വിഹിതം 4,000 കോടിയായി ഉയർത്തുമെന്നും ആറുമാസത്തിനകം ജാതി സെൻസസ് നടത്തുമെന്നും കോൺഗ്രസ്.
ന്യൂനപക്ഷങ്ങൾ ഉൾപ്പെടെ എല്ലാ പിന്നാക്ക വിഭാഗങ്ങൾക്കും ജോലി, വിദ്യാഭ്യാസം, സർക്കാർ പദ്ധതികൾ എന്നിവയിൽ ന്യായമായ സംവരണം ഉറപ്പാക്കുമെന്നും വ്യാഴാഴ്ച പുറത്തിറക്കിയ ‘ന്യൂനപക്ഷ പ്രഖ്യാപന’ത്തിൽ പറയുന്നു.
തൊഴിൽരഹിതരായ ന്യൂനപക്ഷ യുവതീയുവാക്കൾക്ക് സബ്സിഡിയോടുകൂടിയ വായ്പ നൽകുന്നതിന് പ്രതിവർഷം 1000 കോടി രൂപ വകയിരുത്തുമെന്നും കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നു.
എം.ഫിൽ, പിഎച്ച്.ഡി പൂർത്തിയാക്കുന്ന മുസ്ലിം, ക്രിസ്ത്യൻ, സിഖ്, മറ്റ് ന്യൂനപക്ഷ യുവതീ യുവാക്കൾക്ക് അബ്ദുൽ കലാം തൗഫ-ഇ-തലീം പദ്ധതിയുടെ കീഴിൽ അഞ്ചു ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നൽകും.
എല്ലാ മതങ്ങളിലെയും പുരോഹിതർക്ക് 10,000 മുതൽ 12,000 രൂപ വരെ പ്രതിമാസ ഓണറേറിയം നൽകുമെന്നും പ്രഖ്യാപനത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.