Representative Image

ബി.എസ്​.എഫിനു നേരെ വെടിയുതിർത്ത് കന്നുകാലി കള്ളക്കടത്ത് സംഘം

ന്യൂഡൽഹി: പശ്​ചിമ ബംഗാളിലെ ഇന്ത്യ-ബംഗ്ലാദേശ്​ അതിർത്തിയിൽ കന്നുകാലി കള്ളക്കടത്തു സംഘം ബി.എസ്​.എഫ്​ ജവാൻമാർക്കു നേരെ വെടിയുതിർത്തു. ആർക്കും പരിക്കില്ല. കൂച്ച്​ബെഹാർ ജില്ലയിൽ തിങ്കളാഴ്​ച രാവിലെ 5.30നാണ്​ സംഭവം. കള്ളക്കടത്തുകാർ രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്.

ഇന്ത്യയിൽ നിന്ന്​ ബംഗ്ലാദേശിലേക്ക്​ കന്നുകാലി കള്ളക്കടത്ത്​ ജവാൻമാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. സംഘത്തിൽ ബംഗ്ലാദേശ് ഭാഗത്ത് 20-25 പേരും ഇന്ത്യൻ ഭാഗത്ത് 18 - 20 പേരുമാണ് ഉണ്ടായിരുന്നത്. ഇന്ത്യയിൽനിന്നും ബംഗ്ലാദേശിലേക്ക് കാലികളെ കടത്തുകയായിരുന്നു ഇവർ.

ഇവരെ കണ്ണീർവാതകം ഉപയോഗിച്ച്​ പിരിച്ചുവിടാൻ ബി.എസ്.എഫ് ശ്രമിച്ചു. ഈ സമയം കള്ളക്കടത്തുകാർ തിരികെ വെടിയുതിർക്കുകയായിരുന്നു. ഇതോടെ ബി.എസ്​.എഫ്​ തിരിച്ചും വെടിവെച്ചു.

Tags:    
News Summary - Cattle smugglers fire at BSF troops in West Bengal border

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.