മോഷ്​ടാവെന്നു കരുതി പിടികൂടി; ഒടുവിൽ കമിതാക്കൾക്ക്​ മംഗല്ല്യ സൗഭാഗ്യം

പട്​ന: മുകിയെ കാണാനായി രാത്രിയിൽ അവരുടെ വീട്ടിനകത്ത്​ കയറിയ സൈനികനെ മോഷ്​ടാവെന്ന്​ സംശയിച്ച്​ വീട്ടുകാർ പിടികൂടി. ഒടുവിൽ ഗ്രാമവാസികളുടെ ഇടപെടലിൽ കമിതാക്കൾക്ക്​ മംഗല്ല്യസൗഭാഗ്യം. ബിഹാറിലെ റോഹ്​താസ്​ ജില്ലയിലാണ്​ സംഭവം​.

മഹാരാജ്​ ഗഞ്ച്​ സ്വദേശിയായ തേജു എന്ന വിശാൽ സിങ്​ ബന്ധുവി​​​​െൻറ മകളായ ലക്ഷ്​മിന കുമാരിയുമായി അഞ്ചു വർഷത്തോളമായി പ്രണയത്തിലായിരുന്നു. സൈന്യത്തിൽ ക്ലാർക്കായ വിശാൽ ഏതാനും ദിവസങ്ങൾക്കു മുമ്പ്​ അവധിക്ക്​ നാട്ടിലെത്തി. കാമുകിയെ കാണണമെന്ന ആഗ്രഹം തോന്നിയ വിശാൽ ബുധനാഴ്​ച രാത്രിയിൽ വീട്ടിലെ മറ്റംഗങ്ങൾ ഉറങ്ങി​െയന്ന്​ ഉറപ്പാക്കിയ ശേഷം ഒാടിളക്കി കാമുകിയുടെ മുറിയിൽ കടക്കുകയായിരുന്നു. എന്നാൽ പെ​െട്ടന്ന്​  വീട്ടുകാർ ഉറക്കമുണരുകയും കള്ളൻ വന്നതായി ഉറക്കെ വിളിച്ചു പറയുകയും ചെയ്​തു. 

ശബ്​ദം കേട്ട്​ ഒാടിക്കുടിയ നാട്ടുകാർ അക്രമാസക്​തമായതോടെ കാമുകീ കാമുകൻമാർക്ക്​ കാര്യങ്ങൾ തുറന്നു പറയുകയല്ലാതെ വഴിയില്ലെന്നായി. വിശാലിനെ അകത്തിട്ട്​ പൂട്ടിയ നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. അതിനിടെ വിശാലി​​​​െൻറ മുത്തച്ഛനും മൂൻ സർപാഞ്ചുമായ പഞ്ചു യാദവ്​ സ്​ഥലത്തെത്തി നാട്ടുകാരുമായി സംസാരിച്ചു. ഇരുവർക്കും പ്രായപൂർത്തിയായതിനാലും ഇരു കുടുംബവും യാദവ വിഭാഗത്തിലായതിനാലും വിശാലി​േൻറയു​ം ലക്ഷ്​മിയുടേയുാം കുടുംബങ്ങൾ വിവാഹത്തിന്​ സമ്മതം മൂളിയതോടെ ഇരുവരുടേയും വിവാഹം സഫലമാവുകയായിരുന്നു. 

Tags:    
News Summary - Caught as ‘thief’, man made to marry girlfriend by village elders-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.