ന്യൂഡൽഹി: ജാർഖണ്ഡിലെ ജഡ്ജിയുടെ മരണവുമായി ബന്ധപ്പെട്ട് വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് സി.ബി.ഐ. ധൻബാദ് നഗരത്തിൽ ഇതുമായി ബന്ധപ്പെട്ട സി.ബി.ഐയുടെ പോസ്റ്ററുകൾ നിറഞ്ഞു. ലഭ്യമാക്കുന്ന വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും സി.ബി.ഐ അറിയിക്കുന്നു.
ധൻബാദ് അഡീഷണൽ സെഷൻസ് ജഡ്ജി ഉത്തം ആനന്ദ് ജൂലൈ 28 2021നാണ് കൊല്ലപ്പെട്ടത്. ഏകദേശം അഞ്ച് മണിയോടെയായിരുന്നു സംഭവം. രൺദീർ പ്രസാദ് വർമ്മ ചൗക്കിലൂടെ നടക്കുകയായിരുന്ന അദ്ദേഹത്തെ ഓട്ടോയിലെത്തിയവർ ഇടിച്ചു വീഴ്ത്തി. ഇൗ കൊലപാതകത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ അറിയിക്കണമെന്ന് സി.ബി.ഐ നോട്ടീസിൽ പറയുന്നു.
ആഗസ്റ്റ് നാലിനാണ് സെഷൻസ് ജഡ്ജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐ ഏറ്റെടുത്തത്. ജഡ്ജിയുടെ മരണവുമായി ബന്ധപ്പെട്ട് നേരത്തെ രണ്ട് പേർ സി.ബി.ഐയുടെ പിടിയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.