വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകം: വൈ.എസ്. ഭാസ്കർ റെഡ്ഡിയെ സി.ബി.ഐ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി: ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ അമ്മാവൻ​ വൈ.എസ്. ഭാസ്കർ റെഡ്ഡിയെ സി.ബി.ഐ അറസ്റ്റ് ചെയ്തു. മുൻ എം.പിയും മന്ത്രിയുമായിരുന്ന വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

അന്തരിച്ച ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ സഹോദരനും ജഗൻ മോഹന്റെ അമ്മാവനുമാണ് വിവേകാനന്ദ റെഡ്ഡി. 2019 മാര്‍ച്ച് 15-നാണ് വൈ.എസ്. വിവേകാനന്ദ റെഡ്ഡിയെ കടപ്പ ജില്ലയിലെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അദ്ദേഹത്തിന്റേത് സ്വാഭാവിക മരണമല്ലെന്ന് കുടുംബാംഗങ്ങള്‍ തുടക്കംമുതലേ ആരോപണമുന്നയിച്ചിരുന്നു. തുടര്‍ന്നാണ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

സ്​പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (എസ്.ഐ.ടി) ആണ് കേസ് ആദ്യം അന്വേഷിച്ചത്. പിന്നീട് 2020 ജൂലൈയിൽ സി.ബി.ഐക്ക് കൈമാറുകയായിരുന്നു. ബന്ധുക്കളായ വൈ.എസ്. അവിനാശ് റെഡ്ഡിക്കും പിതാവ് വൈ.എസ്. ഭാസ്‌കര്‍ റെഡ്ഡിക്കും മരണത്തില്‍ പങ്കുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു.

Tags:    
News Summary - CBI arrests Jagan Reddy's uncle in former MP's murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.