ന്യൂഡൽഹി: 2ജി സ്പെക്ട്രം അഴിമതിക്കേസിൽ മുൻ ടെലകോം മന്ത്രി എ. രാജയെയും ഡി.എം.കെ നേതാവ് കനിമൊഴിയെയും കുറ്റവിമുക്തരാക്കിയ നടപടിക്കെതിരെ സി.ബി.െഎയും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും അപ്പീൽ നൽകി. ഡൽഹി ൈഹകോടതിയിലാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അപ്പീൽ നൽകിയത്.
കഴിഞ്ഞ ഡിസംബറിലാണ് എ. രാജ, കനിമൊഴി എന്നിവരെ കൂടാതെ കേസിലെ എല്ലാ പ്രതികെളയും ഡൽഹി പ്രത്യേക കോടതി കുറ്റവിമുക്തരാക്കിയത്. കേസിൽ കുറ്റം തെളിയിക്കുന്നതിൽ പ്രൊസിക്യൂഷൻ ദയനീയമായി പരാജയപ്പെട്ടുവെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി പ്രതികളെ വെറുതെ വിട്ടത്.
കമ്പനി ഉദ്യോഗസ്ഥരിൽ നിന്ന് ൈകക്കൂലി സ്വീകരിച്ച് രാജ ഗൂഢലോചന നടത്തി സർക്കാറിന് നഷ്ടമുണ്ടാക്കുന്ന തരത്തിൽ സ്പെക്ട്രം വിതരണം നടത്തിയതായി സി.ബി.െഎക്ക് തെളയിക്കാനായില്ലെന്ന് ജഡ്ജി ഒ.പി സെയ്നി നിരീക്ഷിച്ചിരുന്നു. ഗുഢാലോചനയിൽ രാജ പങ്കാളിയാണെന്ന് തെളിയിക്കാനും സാധിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
2010ൽ രാജ മന്ത്രിയായിരിക്കെ നടത്തിയ രണ്ടാം തലമുറ സ്പെക്്ട്രം വിതരണത്തിൽ വൻ അഴിമതിയുണ്ടെന്ന് കംട്രോളർ ആൻറ് ഒാഡിറ്റർ ജനറൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. കുറഞ്ഞ തുകക്ക് സ്പെക്ട്രം വിതരണം ചെയ്തതിലൂടെ 1.76 കോടി രൂപ സർക്കാറിന് നഷ്ടമുണ്ടായെന്നും സി.എ.ജി റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. തുടർന്ന് 2010 ൽ രാജ മന്ത്രിസ്ഥാനം രാജിവെക്കാൻ നിർബന്ധിതനാകുകയും പിന്നീട് 15 മാസം ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. 2011 ലാണ് 2ജി അഴിമതിയിൽ വിചാരണ ആരംഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.