ന്യൂഡൽഹി: പുതിയ സി.ബി.ഐ ഡയറക്ടറെ നിശ്ചയിക്കാനുള്ള സെലക്ഷൻ പാനൽ ജനുവരി 24ന് യോഗം ചേരും. പ്രധാനമന്ത്രി നരേന്ദ്ര മ ോദി, കോൺഗ്രസ് ലോക്സഭ കക്ഷി നേതാവ് മല്ലികാർജുൻ ഖാർഗെ, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി എന്നിവരാണ് പാനലിലെ അംഗങ്ങൾ.
പുതിയ ഡയറക്ടറെ തെരഞ്ഞെടുക്കാനുള്ള ഉന്നതതല സമിതിയുടെ യോഗം ഉടൻ വിളിക്കണമെന്ന് ആവശ്യപ്പെട്ട് മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഈ തുടർന്നാണ് 24ന് യോഗം ചേരാൻ തീരുമാനിച്ചത്. സി.ബി.ഐയുടെ താൽകാലിക ഡയറക്ടറായി എം. നാഗേശ്വര റാവുവിനെ നിയമിച്ച നടപടി കോൺഗ്രസിന്‍റെ രൂക്ഷ വിമർശനത്തിന് വഴിവെച്ചിരുന്നു.
സി.ബി.െഎ ഡയറക്ടർ അലോക് വർമയെ അർധ രാത്രിയിൽ മാറ്റിയ നടപടി സുപ്രീംകോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ അലോക് വർമ സി.ബി.െഎ ആസ്ഥാനത്തെത്തി ഡയറക്ടറായി ചുമതലയേറ്റു. തുടർന്ന് പ്രധാനമന്ത്രി അധ്യക്ഷനായ സമിതി വീണ്ടും യോഗം ചേർന്ന് ഡയറക്ടർ സ്ഥാനത്ത് നിന്ന് അലോക് വർമ്മയെ മാറ്റാൻ തീരുമാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.