ന്യൂഡൽഹി: ജമ്മു-കശ്മീർ ക്രിക്കറ്റ് അസോസിയേഷെൻറ ഫണ്ട് ക്രമക്കേടുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല ഉൾപ്പെടെ നാലു പേർക്കെതിരെ സി.ബി.െഎ ശ്രീനഗറിലെ പ്രത്യേക കോടതിയിൽ കുറ്റപത്രം ഫയൽചെയ്തു.
ക്രിമിനൽ ഗൂഢാലോചന ചുമത്തിയാണ് ഫാറൂഖ് അബ്ദുല്ല, ജമ്മു-കശ്മീർ ക്രിക്കറ്റ് അസോസിയേഷൻ മുൻ പ്രസിഡൻറ് മുഹമ്മദ് സലീംഖാൻ, മുൻ ജനറൽ സെക്രട്ടറി അഹ്സാൻ അഹമ്മദ് മിർസ, മുൻ ട്രഷറർ ബഷീർ അഹമ്മദ് മിസ്ഗർ, ജമ്മു-കശ്മീർ ബാങ്കിലെ ഉദ്യോഗസ്ഥൻ എന്നിവർക്കെതിരെയാണ് കുറ്റപത്രം.
സംസ്ഥാനത്തെ ക്രിക്കറ്റ് സൗകര്യങ്ങൾ വർധിപ്പിക്കാൻ 2002 മുതൽ 2011 വരെ ക്രിക്കറ്റ് കൺട്രോൾ ബോർഡ് 112 കോടി നൽകിയിരുന്നു.
എന്നാൽ, പ്രതികൾ 43.69 കോടി വകമാറ്റി ദുരുപയോഗം ചെയ്തെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.