വിക്രം കോത്താരിയും മകനും റിമാൻഡിൽ

ന്യൂ​ഡ​ൽ​ഹി: കോ​ടി​ക​ളു​ടെ വാ​യ്​​പ ത​ട്ടി​പ്പി​ൽ സി.​ബി.​െ​എ അ​റ​സ്​​റ്റ്​​ചെ​യ്​​ത റോ​േ​ട്ടാ​മാ​ക്​ പേ​ന ക​മ്പ​നി ഉ​ട​മ വി​ക്രം കോ​ത്താ​രി​യെ​യും മ​ക​ൻ രാ​ഹു​ലി​നെ​യും അ​ഡീ​ഷ​ന​ൽ ചീ​ഫ്​ മെ​​ട്രോ​പോ​ളി​റ്റ​ൻ മ​ജി​സ്​​ട്രേ​റ്റ്​ ഒ​രു ദി​വ​സ​ത്തേ​ക്ക്​ ട്രാ​ൻ​സി​റ്റ്​ റി​മാ​ൻ​ഡി​ൽ വി​ട്ടു. പ്ര​തി​ക​ളെ ല​ഖ്​​നോ​വി​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ ര​ണ്ടു​ദി​വ​സം ട്രാ​ൻ​സി​റ്റ്​ റി​മാ​ൻ​ഡി​ൽ വി​ട​ണ​മെ​ന്ന്​ സി.​ബി.​െ​എ കോ​ട​തി​യോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​തേ​സ​മ​യം, ഇ​രു​വ​രെ​യും സെ​ഷ​ൻ​സ്​ കോ​ട​തി​യി​ലാ​ണ്​ ഹാ​ജ​രാ​ക്കേ​ണ്ട​തെ​ന്ന്​ പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ൻ വാ​ദി​ച്ചു.

വി​ക്രം കോ​ത്താ​രി​യും മ​ക​നും അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന്​ പ​റ​ഞ്ഞാ​ണ്​ സി.​ബി.​െ​എ ഇ​രു​വ​രെ​യും അ​റ​സ്​​റ്റ് ​ചെ​യ്​​ത​ത്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കാ​ൺ​പു​രാ​ണ്​ വി​ക്രം കോ​ത്താ​രി​യു​ടെ ക​മ്പ​നി ആ​സ്​​ഥാ​നം. 

ഏ​ഴു ബാ​ങ്കു​ക​ളു​ടെ ക​ൺ​സോ​ർ​ട്യം 2008 മു​ത​ൽ കോ​ത്താ​രി​യു​ടെ ക​മ്പ​നി​ക്ക്​ 2919 കോ​ടി​യു​ടെ വാ​യ്​​പ​യാ​ണ്​ ന​ൽ​കി​യ​തെ​ന്ന്​ സി.​ബി.​െ​എ എ​ഫ്.​െ​എ.​ആ​റി​ൽ പ​റ​യു​ന്നു. മു​ത​ലോ പ​ലി​ശ​യോ തി​രി​ച്ച​ട​ക്കാ​ത്ത​തി​നാ​ൽ ഇ​ത്​ 3695 കോ​ടി​യാ​യി. വി​ക്രം കോ​ത്താ​രി രാ​ജ്യം വി​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ പ​റ​ഞ്ഞ്​  ബാ​ങ്ക്​ ഒാ​ഫ്​ ബ​റോ​ഡ​യു​ടെ പ​രാ​തി​യി​ലാ​ണ്​ അ​റ​സ്​​റ്റ്​. വാ​യ്​​പ ത​ട്ടി​പ്പി​ൽ കോ​ത്താ​രി​യു​ടെ ഭാ​ര്യ സാ​ധ​ന​ക്കും ബാ​ങ്ക്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്കെ​തി​രെ​യും സി.​ബി.​െ​എ കേ​സെ​ടു​ത്തി​രു​ന്നു. 

Tags:    
News Summary - CBI gets transit remand of Rotomac owner Vikram Kothari-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.