ന്യൂഡൽഹി: സി.ബി.െഎ സ്പെഷൽ ഡയറക്ടറായിരുന്ന രാകേഷ് അസ്താനക്കെതിരായ വാർഷിക റിപ്പോർട്ടിലെ പരാമർശം പിൻവലിക്കാൻ കേന്ദ്ര വിജിലൻസ് കമീഷണർ കെ.വി. ചൗധരി ഡയറക് ടർ അലോക് വർമയെ സമീപിച്ചിരുന്നതായി വെളിപ്പെടുത്തൽ.
അത് അംഗീകരിക്കുകയാണെ ങ്കിൽ ‘എല്ലാ പ്രശ്നങ്ങളും പരിഹരിക്കാം’ എന്ന ഉറപ്പും വർമയുടെ വീട്ടിലെത്തി വിജിലൻ സ് കമീഷണർ നൽകിയതായി വർമക്കെതിരായ വിജിലൻസ് കമീഷണറുടെ അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ജസ്റ്റിസ് എ.കെ. പട്നായികുമായി അടുത്തവൃത്തങ്ങൾ വ്യക്തമാക്കിയതായി ‘ദ വയർ’ റിപ്പോർട്ട് ചെയ്തു. വർമതന്നെയാണ് ചൗധരിയുടെ സന്ദർശനത്തെക്കുറിച്ചും ആവശ്യത്തെക്കുറിച്ചും രേഖാമൂലം ജസ്റ്റിസ് പട്നായികിനെ അറിയിച്ചത്.
വർമക്കും അസ്താനക്കുമിടയിലെ പ്രശ്നങ്ങൾ തുടങ്ങിയ സമയത്തായിരുന്നു ചൗധരിയുടെ ഇടപെടൽ. എന്നാൽ, സുപ്രീംകോടതിയിൽ നൽകിയ റിപ്പോർട്ടുകളിലൊന്നും ചൗധരി ഇക്കാര്യം പരാമർശിച്ചിട്ടില്ല. കേന്ദ്ര വിജിലൻസ് കമീഷെൻറ വർമക്കെതിരായ റിപ്പോർട്ടിന് പൂർണമായും അടിസ്ഥാനം അസ്താനയുടെ ആരോപണങ്ങളാണ് എന്ന സാഹചര്യത്തിലാണ് ഇൗ വെളിപ്പെടുത്തൽ പ്രസക്തമാവുന്നത്.
വർമക്കെതിരായ അഴിമതിയാരോപണങ്ങളിൽ ഒരു തെളിവുമില്ലായിരുന്നുവെന്നും അസ്താനയുടെ പരാതികളുടെ അടിസ്ഥാനത്തിൽ മാത്രമാണ് വിജിലൻസ് കമീഷെൻറ നടപടിയെന്നും അതിൽ തെൻറ കണ്ടെത്തലുകൾ ഒന്നുമില്ലെന്നും ജസ്റ്റിസ് പട്നായിക് കഴിഞ്ഞ ദിവസം ‘ഇന്ത്യൻ എക്സ്പ്രസി’നോട് വ്യക്തമാക്കിയിരുന്നു. അസ്താനയുടെ വാർഷിക രഹസ്യ റിപ്പോർട്ടിൽ ‘ആത്മാർഥതയിൽ സംശയ’മുണ്ടെന്ന് വർമ രേഖപ്പെടുത്തിയിരുന്നു.
സർവിസിനെയും പ്രമോഷനെയും ബാധിക്കുന്ന ഇൗ പരാമർശം ഒഴിവാക്കിക്കിട്ടുകയായിരുന്നു ചൗധരിയിലൂടെ സമ്മർദം ചെലുത്തുക വഴി അസ്താന ലക്ഷ്യമിട്ടിരുന്നതെന്നാണ് കരുതപ്പെടുന്നത്. ഭാവിയിൽ സി.ബി.െഎ ഡയറക്ടർ പദവിയിലേക്കുള്ള തെൻറ പ്രമോഷന് അത് തടസ്സമാവുമെന്ന് അസ്താന ഭയപ്പെട്ടിരുന്നു. എന്നാൽ, വഴങ്ങാതിരുന്നതോടെ അസ്താന പരാതികളുമായി രംഗത്തെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.