ന്യൂഡൽഹി: െഎ.എൻ.എക്സ് മീഡിയ കേസിൽ കാർത്തി ചിദംബരത്തെ നുണപരിശോധനക്ക് വിധേയമാക്കാനൊരുങ്ങി സി.ബി.െഎ. ഇതിനായി കോടതിയുടെ അനുമതി തേടി സി.ബി.െഎ അപേക്ഷ സമർപ്പിച്ചു.
സി.ബി.െഎ പ്രത്യേക ജഡ്ജി സുനിൽ റാണ കാർത്തിയുടെ നുണപരിശോധന സംബന്ധിച്ച അപേക്ഷ മാർച്ച് ഒമ്പതിന് പരിഗണിക്കും. കാർത്തി ചിദംബരത്തിെൻറ ചാർേട്ടഡ് അക്കൗണ്ടൻറ്, കൂട്ടുപ്രതി ഇന്ദ്രാണി മുഖർജി എന്നിവർക്ക് പ്രൊഡക്ഷൻ വാറണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അപേക്ഷയും സി.ബി.െഎ നൽകിയിട്ടുണ്ട്.
അതേ സമയം, കാർത്തിയെ മൂന്ന് ദിവസത്തേക്ക് കൂടി സി.ബി.െഎ കസ്റ്റഡിയിൽ വിട്ടു. കേസിെൻറ സുഗമമായ അന്വേഷണത്തിന് കാർത്തിയെ കൂടുതൽ ദിവസത്തേക്ക് കസ്റ്റഡിയിൽ വിടേണ്ടത് ആവശ്യമാണെന്ന് നിരീക്ഷിച്ചായിരുന്നു കോടതിയുടെ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.