ന്യൂഡൽഹി: ഏറെ വിവാദങ്ങളുയർത്തിയ ബോേഫാഴ്സ് കോഴക്കേസിൽ പ്രതികൾക്കെതിരായ കേസുകൾ റദ്ദാക്കിയ ഡൽഹി ഹൈകോടതി വിധി ചോദ്യംചെയത് 12 വർഷത്തിനുശേഷം സി.ബി.െഎ സുപ്രീംകോടതിയെ സമീപിച്ചു. ബോേഫാഴ്സ് ഇടപാടിൽ 64 കോടി രൂപയുടെ കോഴ ആരോപണമാണ് ഉയർന്നത്. 2005 മേയ് 31നാണ് ഡൽഹി ഹൈകോടതി യൂറോപ്പ് കേന്ദ്രമായി പ്രവർത്തിക്കുന്ന വ്യവസായികളായ ഹിന്ദുജ സഹോദരങ്ങളടക്കമുള്ള പ്രതികൾക്കെതിരായ കുറ്റങ്ങൾ റദ്ദാക്കിയത്.
12 വർഷത്തിനുശേഷം അപ്പീൽ സമർപ്പിക്കുന്നതിനോട് അറ്റോണി ജനറൽ െക.െക. വേണുഗോപാൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നുവെങ്കിലും അത് മറികടന്നാണ് സി.ബി.െഎ നീക്കം. സുപ്രധാന രേഖകളും തെളിവുകളും ഹാജരാക്കിയാണ് അപ്പീലെന്ന് സി.ബി.െഎ വൃത്തങ്ങൾ പറഞ്ഞു. സ്വീഡിഷ് ആയുധനിർമാണ കമ്പനി എ.ബി. ബോഫോഴ്സുമായി രാജീവ് ഗാന്ധിയുടെ ഭരണകാലത്ത് 1986 മാർച്ച് 24നാണ് 1,437 കോടി രൂപയുടെ ഇടപാടുണ്ടാക്കിയത്.
155 എം.എം. 400 പീരങ്കികൾ ഇന്ത്യൻ സൈന്യത്തിന് ലഭ്യമാക്കാനായിരുന്നു കരാർ. ഇടപാടിൽ ഇന്ത്യയിലെ ഉന്നത രാഷ്ട്രീയ നേതാക്കളും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും കോഴ കൈപ്പറ്റിയതായി സ്വീഡിഷ് റേഡിയോ 1987 ഏപ്രിൽ 16ന് റിപ്പോർട്ട് ചെയ്തതോടെയാണ് ബോേഫാഴ്സ് വിവാദം ആളിക്കത്തിയത്.
അപ്പീൽ നൽകുന്നതിലുണ്ടായ കാലതാമസത്തിൽ സി.ബി.െഎ സുപ്രീംകോടതിയിൽ ഖേദം പ്രകടിപ്പിക്കും. വിദേശത്തുനിന്നടക്കം ശേഖരിച്ച തെളിവുകൾ അവഗണിച്ചാണ് ഹൈകോടതി വിധിയെന്നാണ് സി.ബി.െഎ നിലപാട്. അഡീഷനൽ സോളിസിറ്റർ ജനറൽ മനീന്ദർ സിങ് സി.ബി.െഎക്കുവേണ്ടി ഹാജരാകും. ബോഫോഴ്സ് കേസന്വേഷണത്തിന് അഞ്ചു കോടിയോളം രൂപയാണ് സി.ബി.െഎ ചെലവഴിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.