ന്യൂഡൽഹി: യമുന എക്സ്പ്രസ് ഹൈവേക്കായി മഥുരയിൽ ഭൂമി വാങ്ങിയതിലെ ക്രമക്കേട് സംബന്ധിച്ച് സി.ബി.ഐ അന്വേഷണം. ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും ബി.എസ്.പി അധ്യക്ഷയുമായ മായാവതിയാണ് 165 കി.മീ നീളമുള്ള യമുന എകസ്പ്രസ് ഹൈവേ പദ്ധതിക്ക് 2009ൽ തുടക്കം കുറിച്ചത്. 2012ൽ അഖിലേഷ് യാദവാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
എക്സ്പ്രസ് ഹൈവേ ചീഫ് എക്സിക്യൂട്ടീവ് പി.സി ഗുപ്തയും മറ്റ് 19 പേരും കേസിലെ എഫ്.ഐ.ആറിൽ പ്രതികളാണ്. 2018ലാണ് ഉത്തർപ്രദേശ് സർക്കാർ കേസിൽ എഫ്.ഐ.ആർ സമർപ്പിക്കുന്നത്. തുടർന്ന് സർക്കാർ വിശദ അന്വേഷണത്തിനായി കേസ് സി.ബി.ഐക്ക് വിടുകയായിരുന്നു.
പി.സി ഗുപ്തയും മറ്റ് പ്രതികളും ചേർന്ന് മഥുരയിൽ 57.15 ഹെക്ടർ ഭൂമി 19 കമ്പനികളുടെ സഹായത്തോടെ 85.49 കോടി രൂപക്ക് വാങ്ങി. ഈ ഭൂമി വലിയ വിലക്ക് യമുന എക്സ്പ്രസ്വേ ഇൻഡസ്ട്രിയൽ ഡെവലപ്മെൻറ് അതോറിറ്റിക്ക് മറിച്ച് വിറ്റതിലൂടെ 126 കോടി നഷ്ടം സർക്കാറിനുണ്ടായെന്നാണ് ആരോപണം. ഇതിലാണ് ഇപ്പോൾ സി.ബി.ഐ അന്വേഷണം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.