സന്ദേശ്ഖലി ലൈംഗികാതിക്രമ, ഭൂമി കൈയേറ്റ കേസുകളില്‍ സി.ബി.ഐ അന്വേഷണം

കൊൽക്കത്ത: ബംഗാളിലെ സന്ദേശ്ഖലിയിലെ ലൈംഗികാതിക്രമ, ഭൂമി കൈയേറ്റ കേസുകൾ സി.ബി.ഐ അന്വേഷിക്കാൻ കൊൽക്കത്ത ഹൈകോടതി ഉത്തരവിട്ടു. കോടതി മേൽനോട്ടത്തിൽ വേണം അന്വേഷണം നടത്താൻ. അതിക്രമവുമായി ബന്ധപ്പെട്ട കേസുകൾ സി.ബി.ഐക്ക് വിടണമെന്ന ആവശ്യം നേരത്തെയുയർന്നിരുന്നു. എന്നാൽ സി.ബി.ഐ അന്വേഷണത്തിൽ കാര്യമില്ലെന്ന നിലപാടിലായിരുന്നു ബംഗാൾ സർക്കാർ ഉറച്ച് നിന്നത്. ചീഫ് ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനത്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്‍റെ ഉത്തരവ് ബംഗാൾ സർക്കാറിന് തിരിച്ചടിയായിരിക്കുകയാണ്.

പുറത്താക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാന്റെ വീട് റെയ്ഡ് ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) എത്തിയതിന് പിന്നാലെ വലിയ രീതിയിലുള്ള സംഘർഷങ്ങളാണ് സന്ദേശ്ഖലിയിൽ പൊട്ടിപ്പുറപ്പെട്ടത്. ഇ.ഡി ഉദ്യോഗസ്ഥരെ ജനക്കൂട്ടം ആക്രമിക്കുകയും ചെയ്തു. സന്ദേശ്ഖലിയായിൽ സ്ത്രീകളെ ലൈംഗികാതിക്രമണത്തിന് ഇരയാക്കിയതിനും ഭൂമി തട്ടിയെടുക്കലിനുമായി നിരവധി പരാതികൾ ഷാജഹാൻ ശൈഖിനും കൂട്ടാളികൾക്കെതിരെയും ഉണ്ട്.

ഇ.ഡി സംഘത്തിന് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐക്ക് കൈമാറിയ കൊൽക്കത്ത ഹൈകോടതി ഉത്തരവിനെ ചോദ്യം ചെയ്ത് പശ്ചിമ ബംഗാൾ സർക്കാർ നൽകിയ ഹരജി നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. 

Tags:    
News Summary - CBI probe into Sandeshkhali sexual assault, land-grabbing charges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.