പട്ന: ബിഹാറിലെ അഭയകേന്ദ്രത്തിലെ പീഡനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ സി.ബി.െഎ അന്വേ ഷണം നടത്താൻ ഉത്തരവ്. പോക്സോ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് ഉത്തരവിട്ടത്. ഇതിന് പുറമേ മുസാഫർ പുർ ജില്ലാ മജിസ്ട്രേറ്റ് ധർമേന്ദ്ര സിങ്, സാമൂഹ്യ ക്ഷേമ വകുപ്പിലെ പ്രിൻസിപ്പിൽ സെക്രട്ടറി അതുൽ പ്രസാദ് തുടങ്ങിയവർക്കെതിരെയും അന്വേഷണം നടത്താൻ നിർദേശിച്ചിട്ടുണ്ട്.
കേസിൽ ആരോപണ വിധേയയായ അഷ്വാനി എന്ന മെഡിക്കൽ പ്രാക്ടീഷണർ നൽകിയ ഹരജി പരിഗണിച്ചാണ് നടപടി. സി.ബി.െഎ കേസിൽ മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർക്കെതിരെ ശരിയായ അന്വേഷണം നടത്തുന്നില്ലെന്ന് ആരോപിച്ചാണ് ഹരജി നൽകിയത്. ഇതിെൻറ അടിസ്ഥാനത്തിൽ ഇവർക്കെതിരെ അന്വേഷണം നടത്താൻ പോക്സോ കോടതി ഉത്തരവിട്ടത്.
കുട്ടികൾ പീഡനം അനുഭവിക്കുന്നുവെന്ന് കണ്ടെത്തിയ അഭയകേന്ദ്രങ്ങൾ പിന്നീടും സംസ്ഥാന സർക്കാർ ഫണ്ട് നൽകിയെന്ന ആരോപണം ഉയർന്നിട്ടുണ്ട്. അഭയകേന്ദ്രങ്ങളെ സംബന്ധിച്ച വിവരങ്ങൾ സമർപ്പിക്കുന്നതിലും സർക്കാറിന് വീഴ്ച വന്നിട്ടുണ്ടെന്നും ആരോപണമുണ്ട്. നേരത്തെ സുപ്രീംകോടതി ഇടപ്പെട്ടാണ് കേസിലെ വിചാരണ സി.ബി.െഎ കോടതിയിൽ നിന്ന് പ്രത്യേക പോക്സോ കോടതിയിലേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.