ന്യൂഡൽഹി: െഎ.ആർ.സി.ടി.സിയുടെ രണ്ട് ഹോട്ടലുകൾക്ക് കരാർ നൽകിയ കേസിൽ ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനെയും മകനും ഉപമുഖ്യമന്ത്രിയുമായിരുന്ന തേജസ്വിയെയും സി.ബി.െഎ ചോദ്യംചെയ്യും.
ലാലു പ്രസാദ് കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്ന 2004-’09 കാലത്ത് സുജാത ഹോട്ടൽസ് എന്ന കമ്പനിക്ക് റെയിൽവേയുടെ ഹോട്ടലുകൾ നടത്താൻ കരാർ നൽകിയതുമായി ബന്ധപ്പെട്ട അഴിമതി ആരോപണ കേസാണ് സി.ബി.െഎ അേന്വഷിക്കുന്നത്. ലാലുവിനോട് സെപ്റ്റംബർ 11ന് ഡൽഹിയിൽ എത്താനാണ് സി.ബി.െഎ നിർദേശം. തേജസ്വിയോട് ചൊവ്വാഴ്ചയും ഹാജരാകാൻ നിർദേശിച്ചു. അതേസമയം, കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ലാലുവിനും മറ്റുള്ളവർക്കുമെതിരെ സി.ബി.െഎ രജിസ്റ്റർ ചെയ്ത എഫ്.െഎ.ആറിെൻറ അടിസ്ഥാനത്തിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് രണ്ട് ഹോട്ടൽ അധികൃതരെ ചോദ്യംചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.
ഹോട്ടലുകൾക്ക് കരാർ നൽകിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിെൻറ ഭാഗമായി സി.ബി.െഎ ജൂലൈയിൽ ലാലു, ഭാര്യ റബ്റി, മകൻ തേജസ്വി എന്നിവർെക്കതിരെ കേെസടുക്കുകയും പട്നയിലെ ലാലുവിെൻറ വീട് ഉൾപ്പെടെ 12 സ്ഥലങ്ങളിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു. കേസ് രാഷ്ട്രീയപ്രേരിതമെന്നാണ് ലാലുവും ആർ.ജെ.ഡിയും ആരോപിക്കുന്നത്. എന്നാൽ, പട്നയിലും പുരിയിലും ഹോട്ടലുകൾക്ക് കരാർ നൽകിയതിന് പകരം റബ്റിക്കും തേജസ്വിക്കും പ്രത്യുപകാരമായി വസ്തു നൽകിയെന്നാണ് സി.ബി.െഎ വാദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.