ന്യൂഡൽഹി: സി.ബി.െഎ 19 സംസ്ഥാനങ്ങളിലെ 110 ഇടങ്ങളിൽ റെയ്ഡ് നടത്തി. അഴിമതി, ആയുധക്കട ത്ത്, നിയമവിരുദ്ധ പ്രവർത്തനം തുടങ്ങിയ സംഭവങ്ങളിലെ പുതിയ കേസുകളുമായി ബന്ധപ്പെട്ടാണിത്. 30 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡൽഹി, മുംബൈ, ഛണ്ഡിഗഢ്, ജമ്മു, ശ്രീനഗർ, പുണെ, ജയ്പുർ, ഗോവ, റായ്പുർ, ഹൈദരാബാദ്, മധുര, കൊൽക്കത്ത, റൂർക്കേല, റാഞ്ചി, ബൊക്കാറോ, ലഖ്നോ, കാൺപുർ തുടങ്ങിയ സ്ഥലങ്ങളിലും കർണാടക ഉൾപ്പെടെയുള്ള സംസ്ഥാന കേന്ദ്രങ്ങളിലുമായിരുന്നു റെയ്ഡ്. ഏതൊക്കെ കേസുകളിലാണ് റെയ്ഡ് നടത്തിയതെന്ന കാര്യം അധികൃതർ പൂർണമായും വെളിപ്പെടുത്തിയിട്ടില്ല. ഒരാഴ്ചക്കകം ഇത് രണ്ടാം തവണയാണ് സി.ബി.െഎ സമാന നടപടി സ്വീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.