1000 കോടിയുടെ ബാങ്ക്​ തട്ടിപ്പ്​ കേസ്​: ബി.എസ്​.പി എം.എൽ.എയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ റെയ്​ഡ്​

ന്യൂഡൽഹി:ബാങ്കുകളെ കബളിപ്പിച്ച്​ 1,100 കോടി രൂപയുടെ വായ്​പ എടുത്ത കേസിൽ ഉത്തർപ്രദേശിലെ ബി‌.എസ്‌.പി എം‌.എൽ‌.എ വിനയ് ശങ്കർ തിവാരിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ സി.ബി.ഐ റെയ്ഡ്. ലഖ്‌നൗവിലെ രണ്ട് സ്ഥലങ്ങൾ ഉൾപ്പെടെ തിവാരിയുമായി ബന്ധപ്പെട്ട നാലിടങ്ങളിലാണ്​ സി.ബി.ഐ തിരച്ചിൽ നടത്തുന്നത്​.

ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൺസോർഷ്യം നൽകിയ പരാതിയെ തുടർന്നാണ് സി.ബി.ഐ റെയ്ഡ്.ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നോയിഡ, ഗോരഖ്പൂർ എന്നിവിടങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്​. വിനയ്​ തിവാരിയുമായി ബന്ധമുള്ള ഗംഗോത്രി എൻറർപ്രൈസസിലും അന്വേഷണ സംഘം പരിശോധന നടത്തുന്നുണ്ട്​.

ബാങ്കുകളെ വഞ്ചിച്ച്​ 1,100 രൂപയുടെ വായ്​പ എടുത്തുവെന്നാരോപിച്ച്​ തിവാരിക്കും ഗംഗോത്രി എൻറർപ്രൈസസിൻെറ മറ്റ് ഡയറക്ടർമാർക്കും സി.ബി.ഐ കേസെടുത്തിട്ടുണ്ട്​.

ബി.എസ്.പി എം‌.എൽ.‌എ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് പണം മറ്റിടങ്ങളിൽ നിക്ഷേപിച്ചുവെന്നാണ്​ സി.ബി.ഐയുടെ കണ്ടെത്തൽ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.