കൽക്കരി അഴിമതി: പശ്ചിമബംഗാൾ നിയമമന്ത്രിയുടെ മൂന്ന് വീടുകളിൽ സി.ബി.ഐ റെയ്ഡ്

കൊൽക്കത്ത: കൽക്കരി അഴിമതിയുമായി ബന്ധപ്പെട്ട് പശ്ചിമബംഗാൾ നിയമമന്ത്രി മോലോയ് ഗാട്ടകിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് സ്ഥലങ്ങളിൽ സി.ബി.ഐ റെയ്ഡ്. സംസ്ഥാനത്ത് ഏഴ് സ്ഥലങ്ങളിലാണ് സി.ബി.ഐ റെയ്ഡ് പുരോഗമിക്കുന്നത്. അസനോളിലും കൊൽക്കത്തയിലും റെയ്ഡ് നടക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് മന്ത്രിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.

അതേസമയം എസ്.എസ്.സി അഴിമതിയിൽ ജയിലിലായ പാർഥ ചാറ്റർജിയുടെ അനുയായി അനുബത്ര ചാാറ്റർജിയെ പശുക്കടത്ത് കേസിൽ സി.ബി.ഐ അറസ്റ്റ് ചെയ്തു. കൽക്കരി അഴിമതിയുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയെ ഇ.ഡി നിരവധി തവണ ചോദ്യം ചെയ്തിരുന്നു.

കൽക്കരി അഴിമതിയിൽ 2020 നവംബറിലാണ് സി.ബി.ഐ ആദ്യമായി കേസ് രജിസ്റ്റർ ചെയ്യുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ആഗസ്റ്റിൽ ഇ.ഡി ആദ്യ കുറ്റപത്രം സമർപ്പിച്ചിരുന്നു. കുറ്റപ​ത്രത്തിൽ അഭിഷേക് ബാനർജിയുടെ പേര് പരാമർശിച്ചിരുന്നില്ല.

Tags:    
News Summary - CBI raids West Bengal minister Moloy Ghatak's 3 houses in coal scam case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.