ന്യൂഡൽഹി: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ മരണത്തോട് മല്ലിട്ട ഉന്നാവ് പെൺകുട്ടിയുടെ നില മെച്ചപ്പെട്ടു. ഇതേ തുടർന്ന് പൊലീസ് അവരുടെ മൊഴിയെടുത്തു. പെൺകുട്ടിയെ വാർഡിലേക്ക് മാറ്റിയതായി ഡോക്ടർമാർ പറഞ്ഞു. അപകടത്തിൽ പരിക്കേറ്റ അഭിഭാഷകെൻറ മൊഴിയെടുക്കാൻ കഴിഞ്ഞിട്ടില്ല. ലഖ്നോവിലെ കിങ് ജോർജ് മെഡിക്കൽ യൂനിവേഴ്സിറ്റിയിൽനിന്നാണ് അതിഗുരുതര നിലയിൽ കഴിഞ്ഞ മാസം പെൺകുട്ടിയെ വിമാനമാർഗം ഡൽഹി ‘എയിംസി’ൽ പ്രവേശിപ്പിച്ചത്.
ബി.ജെ.പി എം.എൽ.എ കുൽദീപ് സിങ് സെങ്കാർ 2017ൽതന്നെ ജോലി വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്തുവെന്ന പെൺകുട്ടിയുടെ പരാതി വൻ വിവാദത്തിന് കാരണമായിരുന്നു. ആരോപണത്തെ തുടർന്ന് കേസ് അട്ടിമറിക്കാൻ അധികാരമുപയോഗിച്ച് വലിയ ശ്രമങ്ങളുണ്ടായി.
കഴിഞ്ഞ മാസം റായ്ബറേലിയിലെ ഗുരുബക്ഷ് ഗഞ്ചിൽവെച്ച് പെൺകുട്ടിയും ബന്ധുക്കളും സഞ്ചരിച്ച കാറിൽ ട്രക് ഇടിച്ചാണ് അപകടമുണ്ടായത്. സെങ്കാറിെൻറ ആളുകൾ മനഃപൂർവം ഉണ്ടാക്കിയ അപകടമാണിതെന്ന് പെൺകുട്ടിയുടെ അമ്മാവൻ പൊലീസിൽ പരാതിപ്പെട്ടിരുന്നു. പെൺകുട്ടിയുടെ രണ്ട് ബന്ധുക്കൾ അപകടത്തിൽ കൊല്ലപ്പെടുകയും അഭിഭാഷകന് ഗുരുതര പരിക്കേൽക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.