ന്യൂഡൽഹി: ബോഫോഴ്സ് കേസിലെ ഡൽഹി ഹൈകോടതി വിധിക്ക് എതിരെ സുപ്രീംകോടതിയിൽ പുനഃപരിശോധന ഹരജി നൽകാൻ സി.ബി.െഎ കേന്ദ്ര സർക്കാർ അനുമതി തേടി. ഇതു സംബന്ധിച്ച് അന്വേഷണ ഏജൻസി കേന്ദ്ര സർക്കാറിന് കത്ത് നൽകി. കേസിൽ പുന ഃപരിശോധന ഹരജി സമർപ്പിക്കേണ്ടതില്ല എന്നായിരുന്നു മുൻ യു.പി.എ സർക്കാറിെൻറ നിലപാട്.
ഹിന്ദുജ സഹോദരന്മാരെ കുറ്റമുക്തരാക്കിയ 2005 മേയ് 31ലെ ഹൈകോടതി വിധിക്ക് എതിരെ പ്രത്യേകാനുമതി ഹരജി സമർപ്പിക്കണമെന്ന നിലപാടാണ് സി.ബി.െഎക്കുള്ളതെന്നാണ് നിയമ മന്ത്രാലയത്തിന് നൽകിയ കുറിപ്പിൽ പറയുന്നത്. അന്നത്തെ സർക്കാറിൽനിന്നുള്ള ഇടപെടൽ കാരണമാണ് ഹരജി നൽകാതിരുന്നതെന്നും സി.ബി.െഎ ഇൗ വർഷം ജൂൺ 22ലെ കുറിപ്പിൽ സൂചിപ്പിച്ചിരുന്നു.
അമിത് ഷായുടെ മകന് എതിരായ അഴിമതി ആരോപണത്തിൽ വൈസ് പ്രസിഡൻറ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ രാഷ്ട്രീയ കടന്നാക്രമണം ശക്തമാക്കിയതിന് പിന്നാലെയാണ് സി.ബി.െഎയുടെ നീക്കം. ബി.ജെ.പിയെ പ്രതിരോധിക്കാൻ മുൻപന്തിയിലുള്ള കേന്ദ്രമന്ത്രിമാരിൽ ഒരാളായ സ്മൃതി ഇറാനി, ബോേഫാഴ്സ് കേസിൽ ആരോപണവിധേയരായ കോൺഗ്രസ് നേതാക്കൾ ആദ്യം അതിൽനിന്ന് പുറത്ത് വരെട്ട എന്നും പറഞ്ഞിരുന്നു.
ബോഫോഴ്സ് കേസ്
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെയും കോൺഗ്രസ് പാർട്ടിയെയും പ്രതിക്കൂട്ടിൽ നിർത്തിയ കോടികളുടെ അഴിമതിക്കേസ് രാജ്യത്തെ പിടിച്ചുലക്കുന്നത് ’80കളുടെ അവസാനത്തോടെയാണ്. 1986ൽ സ്വീഡിഷ് ആയുധ നിർമാണ കമ്പനിയായ എ.ബി ബോഫോഴ്സുമായി 410 ഹൊവിറ്റ്സർ തോക്കുകൾക്ക് 1,437 കോടിയുടെ ഇടപാട് ഉറപ്പിക്കാൻ കോൺഗ്രസിലെ പ്രമുഖർ 64 കോടി കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം.
രാജീവ് ഗാന്ധിക്കു പുറമെ ബോഫോഴ്സ് കമ്പനി പ്രസിഡൻറായിരുന്ന മാർട്ടിൻ ആർദ്രോ, ഇടനിലക്കാരൻ വിൻഛദ്ദ, ക്വത്റോച്ചി, പ്രതിരോധ സെക്രട്ടറി എസ്.കെ. ഭട്നാഗർ, മൂന്ന് ഹിന്ദുജ സഹോദരർ എന്നിവരെ സി.ബി.െഎ പ്രതിചേർത്തിരുന്നു. രാജീവ് ഉൾപ്പെടെ ഒട്ടുമിക്ക ആളുകളെയും പിന്നീട് കുറ്റമുക്തരാക്കി.ഇന്ത്യയിലെ ഉന്നത രാഷ്ട്രീയക്കാർക്കും പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്കും കമ്പനി കോഴ കൊടുത്തുവെന്ന് സ്വീഡിഷ് റേഡിയോ 1987 ഏപ്രിലിൽ നടത്തിയ വെളിപ്പെടുത്തലാണ് അന്വേഷണത്തിന് വഴി തുറന്നത്. അന്വേഷണം ഏറ്റെടുത്ത സി.ബി.െഎ 1990 ജനുവരി 22ന് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.