ന്യൂഡൽഹി: കൈക്കൂലി കേസിൽ പ്രത്യേക സി.ബി.െഎ ഡയറക്ടർ രാകേഷ് അസ്താനക്ക് താൽക്കാലിക ആശ്വാസം. അസ്താനയെ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ഡൽഹി ഹൈകോടതി ഉത്തരവിട്ടു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. കൈക്കൂലി കേസിൽ തനിക്കെതിരെ എഫ്.ഐ.ആർ സമർപ്പിച്ചതിനെതിരെ രാകേഷ് അസ്താന സമർപ്പിച്ച ഹരജിയിലാണ് ഡൽഹി ഹൈകോടതിയുടെ നിർദേശം. തനിക്കെതിരെ നടപടികൾ നിർത്തിവെക്കാൻ ഹൈകോടതി നിർദേശിക്കണമെന്നായിരുന്നു അസ്താനയുടെ ആവശ്യം. ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോൻ മുമ്പാകെയാണ് ഹരജി സമർപ്പിച്ചത്.ഹരജി പരിഗണിക്കാൻ ഉചിതമായ ഒരു ബെഞ്ച് അദ്ദേഹം നിർദേശിക്കും. സി.ബി.ഐയുടെ രണ്ടാമത്തെ കമാൻഡർ ആയ അസ്താനയുമായി ബന്ധപ്പെട്ടുയർന്ന കൈക്കൂലി ആരോപണത്തിൽ ഡി.എസ്.പി ദേവേന്ദർ കുമാറിനെ ഇൻറലിജൻസ് ഏജൻസി ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന അത്യപൂർവ നടപടിയാണ് സി.ബി.െഎയിൽ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനാണ് ഗുജറാത്ത് കേഡർ ഒാഫീസറായ രാകേഷ് അസ്താന. ഇേത കേസിൽ രഹസ്യാന്വേഷണ ഏജൻസിയായ റിസർച് അനാലിസിസ് വിങ് (റോ) സ്പെഷൽ ഡയറക്ടർ സാമന്ത് കുമാർ ഗോയലിനെതിരെയും സി.ബി.െഎ അന്വേഷണമുണ്ട്.
2014 ഫെബ്രുവരിയിൽ മോദി സർക്കാർ അധികാരമേൽക്കുന്നതിന് തൊട്ടുമുമ്പ് ആദായ നികുതി വകുപ്പ് മുഇൗൻ ഖുറൈശി എന്ന ഡൽഹിയിലെ പ്രമുഖ ഇറച്ചി കയറ്റുമതിക്കാരെൻറ കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. ഖുറൈശിയുടെ ബ്ലാക്ക്ബെറി സന്ദേശങ്ങളുടെ വെളിച്ചത്തിൽ മുൻ സി.ബി.െഎ ഡയറക്ടർ എ.പി. സിങ്ങിന് യു.പി.എസ്.സി അംഗത്വം രാജിവെക്കേണ്ടി വന്നിരുന്നു. മൂന്നു വർഷത്തിനുശേഷം 2017ലാണ് സി.ബി.െഎ കേസ് രജിസ്റ്റർ ചെയ്തത്. ദുബൈ, ലണ്ടൻ അടക്കമുള്ള വിദേശത്തെ ഇടപാടുകാർക്ക് കുഴൽ പണമെത്തിച്ചതിനാണ് കേസ്. ഇൗ കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നയിച്ചിരുന്നത് രാകേഷ് അസ്താനയായിരുന്നു.
ദുബൈ വ്യവസായിയായ ഇടനിലക്കാരൻ മനോജ് പ്രസാദിനെ അറസ്റ്റ് ചെയ്തതോടെയാണ് സി.ബി.െഎ അന്വേഷണം അസ്താനയിലേക്ക് നീണ്ടത്. ടെലിഫോൺ സംഭാഷണങ്ങൾ, വാട്ട്സ്ആപ് സന്ദേശങ്ങൾ, 164ാം വകുപ്പ് പ്രകാരം ഒരു മജിസ്േട്രറ്റിന് മുമ്പാകെ നൽകിയ മൊഴി എന്നിവയെല്ലാം അസ്താനക്കെതിരായ തെളിവായി സിബി.െഎ നിരത്തിയിട്ടുണ്ട്. എന്നാൽ, ഇതു സംബന്ധമായി വസ്തുത അറിയാൻ അയച്ച സന്ദേശങ്ങൾക്ക് അസ്താന മറുപടി നൽകിയിട്ടില്ല.
ഹൈദരാബാദ് വ്യവസായിയായ സതീഷ് സാനയുടെ പരാതിയിലായിരുന്നു അറസ്റ്റ്. സതീഷ് സാന മജിസ്ട്രേറ്റിന് മുമ്പാകെ ഇത് സംബന്ധിച്ച് സുപ്രധാന മൊഴി നൽകുകയും ചെയ്തു. സി.ബി.െഎ കേസിൽനിന്ന് രക്ഷപ്പെടാൻ 2017 ഡിസംബറിനും 2018 ആഗസ്റ്റിനുമിടയിൽ മൂന്നു കോടി രൂപ താൻ രാകേഷ് അസ്താന, മനോജ് പ്രസാദ്, മനോജ് പ്രസാദിെൻറ ബന്ധു സോമേഷ് ശ്രീവാസ്തവ എന്നിവർക്കായി കൊടുക്കേണ്ടി വന്നുവെന്നാണ് സതീഷിെൻറ െമാഴി. അസ്താനയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിെൻറ ചോദ്യം ചെയ്യലിൽനിന്ന് ഒഴിവാകാനായി 25 ലക്ഷം ഒക്ടോബർ ഒമ്പതിന് നൽകി. ചോദ്യം ചെയ്യലിൽനിന്ന് ഒഴിവായപ്പോൾ 1.75 കോടി രൂപക്കായി ഒക്ടോബർ 16ന് മനോജ് പ്രസാദ് ദുബൈയിൽനിന്ന് ഡൽഹിയിലേക്കു വന്നു. അവിടെവെച്ച് സി.ബി.െഎ മനോജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
റോയിലെ രണ്ടാമനായ സ്പെഷ്ൽ ഡയറക്ടർ സാമന്ത് കുമാർ ഗോയലിന് ഇൗ വിവരങ്ങളെല്ലാം അറിയുമായിരുന്നുവെന്ന് സി.ബി.െഎ എഫ്.െഎ.ആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കേസിൽ പ്രതികളായ മേനാജുമായും സോമേഷുമായും ഗോയൽ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. ഗോയലിനെതിരെ അന്വേഷണം തുടരുന്ന സി.ബി.െഎ ഇതുവരെ അദ്ദേഹത്തെ പ്രതി േചർത്തിട്ടില്ല. സതീഷ് സാനയും ചില ആദായ നികുതി, എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥരും നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് തനിക്കെതിരായ എഫ്.െഎ.ആർ എന്ന് അസ്താന ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.