വിജയ്​ മല്യ കേസ്​; സി.ബി.​െഎ, എൻഫോഴ്​സ്​മെൻറ്​ സംഘം ലണ്ടനിലേക്ക്​

ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന്​ കോടികൾ വായ്​പയെടുത്ത്​ തിരിച്ചടക്കാതെ രാജ്യം വിട്ട മദ്യ വ്യവസായി വിജയ്​ മല്യയ െ വിട്ടു കിട്ടാനുള്ള കേസി​​​െൻറ ഭാഗമായി സി.ബി.​െഎ, എൻഫോഴ്​സ്​മ​​െൻറ് സംയുക്​ത​ സംഘം ലണ്ടനിലേക്ക്​ തിരിച്ചു. സ ി.ബി.​െഎ ജോയിൻറ്​ ഡയറക്​ടർ എ. സായ്​ മനോഹറി​​​െൻറ നേതൃത്വത്തിലാണ്​ സംഘം കോടതി നടപടികൾക്കായി തിരിച്ചത്​. വെസ് ​റ്റ്​ മിൻസ്​റ്റർ മജിസ്ട്രേറ്റ്​ കോടതിയിലാണ്​ കേസി​​​െൻറ വാദം കേൾക്കൽ നടന്നത്​. തിങ്കളാഴ്​ച കേസിൽ വിധി പറഞ്ഞേക്കും.

അതിനിടെ തന്നെ സാമ്പത്തിക കുറ്റവാളിയായ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച്​ സ്വത്തുവകകൾ കണ്ടുകെട്ടുന്നതിനുള്ള എൻഫോഴ്​സ്​മ​​െൻറ്​ ഡയറക്​ടറേറ്റി​​​െൻറ(ഇ.ഡി) നടപടിക്രമങ്ങൾ സ്​റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട്​ വിജയ്​ മല്യ സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതി എൻഫോഴ്​സ്​മ​​െൻറിന്​ നോട്ടീസ്​ അയച്ചു​.

കിങ്​ഫിഷർ എയർലൈൻസാണ്​ ബാങ്കുകളിൽ നിന്ന്​ വായ്​പയെടുത്തതെന്നും ഇന്ത്യയിലെ ബാങ്കുകളിൽ നിന്ന്​ താൻ ഒരു രൂപ​ പോലും കടമെടുത്തിട്ടില്ലെന്നും മല്യ ട്വീറ്റ്​ ചെയ്​തിരുന്നു. കിങ്​ഫിഷർ എയർലൈൻസ്​ തകർന്നതോടെയാണ്​ വായ്​പ തിരിച്ചടക്കുന്നതിൽ വീഴ്​ചയുണ്ടായതെന്നും ട്വീറ്റിലൂടെ വ്യക്തമാക്കി.

രണ്ട്​ വർഷത്തോളമായി വിജയ്​ മല്യ ലണ്ടനിലാണ്​ താമസം. 2016ലാണ്​ എസ്​.ബി.​െഎ നേതൃത്വം നൽകുന്ന ബാങ്കുകളുടെ കൺസോർട്യത്തിൽ നിന്ന്​ 9000 കോടി വായ്​പയെടുത്ത്​ വിജയ്​ മല്യ ഇന്ത്യ വിട്ടത്​. വിദേശത്തുള്ള മല്യയെ തിരിച്ചെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ കേന്ദ്രസർക്കാർ തുടരുകയാണ്.​

Tags:    
News Summary - CBI,ED leaves for UK for Mallya's extradition case -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.