സി.ബി.എസ്​.ഇ പ്ലസ്​ ടു പരീക്ഷാ ഫലം ഞായറാഴ്ച

ന്യൂഡൽഹി: സി.ബി.എസ്​.ഇ പ്ലസ്​ ടു പരീക്ഷാ ഫലം ഞായറാഴ്ച പ്രഖ്യാപിക്കും.മോഡറേഷൻ മാർക്ക് ചേർത്തായിരിക്കും ഫലപ്രഖ്യാപനം.മോഡറേഷനുമായി ബന്ധപ്പെട്ട്​ ആശയക്കുഴപ്പം നിലനിന്നിരുന്നതിനാൽ ഫലപ്രഖ്യാപനം വൈകുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ, മോഡറേഷൻ പോളിസി അടുത്ത വർഷം മുതൽ ഒഴിവാക്കിയാൽ മതിയെന്ന ഹൈകോടതി നിർദേശം അംഗീകരിക്കാനാണ്​ സി.ബി.എസ്​.ഇ അധികൃതരുടെ തീരുമാനം​.

നേരത്തെ, വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന്​ വാർത്തകളുണ്ടായിരുന്നു. അങ്ങനെയെങ്കിൽ ഫലപ്രഖ്യാപനം വൈകുമെന്നും അത്​ കുട്ടികളുടെ തുടർപഠന​ത്തെ ബാധിക്കുമെന്നുമുള്ള ആശങ്ക നിലനിന്നിരുന്നു. എന്നാൽ, അഞ്ച്​ പോയിൻറ്​ മോഡ​റേഷൻ നൽകുന്ന രീതി ഇൗ വർഷം കൂടി തുടരാൻ സി.ബി.എസ്​.ഇ തീരുമാനിച്ചതോടെ വിദ്യാർഥികൾക്ക്​ ആശ്വാസമായിരിക്കുകയാണ്​. 

Tags:    
News Summary - CBSE to announce Class 12 results on Sunday, May 28

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.