ചോദ്യപേപ്പർ ചോർച്ച: ആറ്​ വിദ്യാർഥികളെ ജാർഖണ്ഡ്​ പൊലീസ്​ കസ്​റ്റഡിയിലെടുത്തു

റാഞ്ചി: സി.ബി.എസ്​.ഇ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട്​ ആറ്​ വിദ്യാർഥികളെയും കോച്ചിങ്​ സ​​െൻറർ ഉടമയേയും ജാർഖണ്ഡ്​ പൊലീസ്​ കസ്​റ്റഡിയിലെടുത്തു. പത്താം ക്ലാസ്​ കണക്ക്​ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിലാണ്​ പൊലീസ്​ നടപടി.

ഒന്നിലധികം സംസ്ഥാനങ്ങളിൽ വ്യാപിച്ച്​ കിടക്കുന്ന വൻ റാക്കറ്റാണ്​ ചോദ്യപേപ്പർ ചോർച്ചക്ക്​ പിന്നിലെന്നാണ്​ പൊലീസി​​​െൻറ​ നിഗമനം. ഡൽഹിയിൽ നിന്ന്​ വാട്​സ്​ ആപിലുടെ ചോദ്യപേപ്പർ ലഭിക്കുകയായിരുന്നുവെന്നും പിന്നീട്​ അത്​ വിദ്യാർഥികൾക്ക്​ വിൽക്കുകയായിരുന്നുവെന്നും കോച്ചിങ്​ സ​​െൻറർ ഉടമ സമ്മതിച്ചിട്ടുണ്ട്​. അതേ സമയം, പിടിയിലാവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്താൻ പൊലീസ്​ വിസമ്മതിച്ചു.

വിദ്യാർഥികളെയും കോച്ചിങ്​ സ​​െൻറർ ഉടമയെയും കസ്​റ്റഡിയിലെടുത്തുവെന്ന്​ ചാത്ര ​െപാലീസ്​ സുപ്രണ്ട്​ അഖിലേഷ്​ വാര്യർ പറഞ്ഞു. അറസ്​റ്റ്​ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അടുത്ത 24 മണിക്കൂറിനകം പുറത്ത്​ വിടുമെന്നും അദ്ദേഹം വ്യക്​തമാക്കി. വൻ തുകയാണ്​ ചോദ്യപേപ്പറുകൾക്കായി ഇൗടാക്കിയിരുന്നതെന്നും പൊലീസ്​ അറിയിച്ചിട്ടുണ്ട്​. എന്നാൽ ഇത്​ എത്രയാണെന്നത്​ സംബന്ധിച്ച്​ വ്യക്​തതയില്ല. 

Tags:    
News Summary - CBSE Class 10 paper leak: Jharkhand police detain six students, coaching centre owner-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.