ചോദ്യക്കടലാസ് ചോർന്ന വാർത്ത നിഷേധിച്ച് സി.ബി.എസ്.ഇ

ന്യൂഡൽഹി: സി.ബി.എസ്​.ഇ പന്ത്രണ്ടാംക്ലാസ്​ പരീക്ഷ ചോദ്യപേപ്പർ വാട്ട്​സ്​ ആപ്പിലൂടെ ചോർന്നുവെന്ന വാർത്ത നിഷേധിച്ച് സി.ബി.എസ്.ഇ. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ ഡൽഹി സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. ഇന്ന് രാവിലെയാണ് അക്കൗണ്ടൻസി പരീക്ഷയുടെ ചോദ്യപേപ്പർ ​ വാട്ട്​സ്​ ആപ്പിലൂടെയും മറ്റ്​ സോഷ്യൽ മീഡിയകളിലൂടെയും പുറത്തായെന്ന വാർത്ത പരന്നത്. പരീക്ഷ നടക്കുന്നതിനിടെയാണ് വാർത്ത പ്രചരിച്ചത്. പരീക്ഷ റദ്ദാക്കണോ എന്ന ആശങ്കയിലായിരുന്നു അധികൃതർ. 

ചോദ്യപേപ്പർ ചോർന്നിട്ടില്ല. ഏതോ പ്രാദേശിക കേന്ദ്രത്തിൽ നിന്നും പരീക്ഷ നടക്കുന്നതിനിടെ ചിലർ ഒപ്പിച്ച പണിയാണ് ഇത്. സി.ബി.എസ്.ഇ പരീക്ഷയുടെ പരിശുദ്ധത കളങ്കപ്പെടുത്താൻ വേണ്ടി ചിലർ സോഷ്യൽ മീഡിയയെ കൂട്ടുപിടിക്കുകയായിരുന്നു എന്നും ബോർഡ് പ്രസ്താവനയിലൂടെ അറിയിച്ചു.  ഇത്തരം പ്രവൃത്തികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബോർഡ് അറിയിച്ചു.

ഇന്ന് രാവിലെ 10.30നായിരുന്നു പന്ത്രണ്ടാം ക്ലാസ്സ് അക്കൗണ്ടന്‍സി പരീക്ഷ. പരീക്ഷയുടെ സെറ്റ്​ രണ്ട്​ ചോദ്യപേപ്പർ ബുധനാഴ്​ച തന്നെ പുറത്തായിയെന്നായിരുന്നു പരാതി. ഡൽഹിയിലെ റോഹ്​നി ഏരിയയിൽ നിന്നാണ്​ ചോദ്യപേപ്പറി​​​​​​​​​​െൻറ കോപ്പി വാട്ട്​സ്​ ആപ്പിലൂടെ പ്രചരിച്ചതെന്നായിരുന്നു​ വിവരം. ​​

Tags:    
News Summary - CBSE Denies 'WhatsApp Leak' of Class 12 Accountancy Paper, Calls it 'Mischief'; Delhi Govt Orders Probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.