ന്യൂഡൽഹി: പ്രതിഷേധം ഉയർന്നതോടെ 10ാം ക്ലാസ് ടേം പരീക്ഷയിലെ സ്ത്രീവിരുദ്ധ ചോദ്യം സി.ബി.എസ്.ഇ പിൻവലിച്ചു. വിഷയം സോണിയ ഗാന്ധി പാർലമെൻറിൽ ഉന്നയിച്ചതിന് പിന്നാലെയാണ് വിവാദ ചോദ്യം പിൻവലിച്ചതായി പരീക്ഷ കൺട്രോളർ അറിയിച്ചത്. ഖേദം പ്രകടിപ്പിച്ച സി.ബി.എസ്.ഇ, ചോദ്യേപപ്പർ തയാറാക്കുന്ന നടപടി പരിശോധിക്കാൻ പ്രത്യേക സമിതിയെ വെക്കുമെന്നും വ്യക്തമാക്കി. ശനിയാഴ്ച നടന്ന ഇംഗ്ലീഷ് പരീക്ഷയിൽ ഉത്തരം കണ്ടെത്താനായി നൽകിയ ഖ ണ്ഡികയിലാണ് കടുത്ത സ്ത്രീവിരുദ്ധത കുത്തിനിറച്ചത്. സ്ത്രീകള്‍ക്ക് ലഭിച്ച സ്വാതന്ത്ര്യം സാമൂഹിക, കുടുംബ പ്രശ്നങ്ങള്‍ക്ക് വഴിതെളിച്ചു.
ദാമ്പത്യ ജീവിതത്തില്‍ സ്ത്രീകള്‍ക്ക് കിട്ടിയ സ്വാതന്ത്ര്യം കുട്ടികള്‍ വഴിതെറ്റുന്നതിന് കാരണമാകുന്നു. ഭര്ത്താക്കന്മാരെ ഭാര്യമാര്‍ അനുസരിച്ചെങ്കില്‍ മാത്രമേ കുട്ടികളിലും വേലക്കാരിലും അനുസരണ ശീലമുണ്ടാകുകയുള്ളൂ തുടങ്ങിയവയാണ് ഖണ്ഡികയുടെ ഉള്ളടക്കം. ഖണ്ഡികക്ക് തലക്കെട്ട് നൽകുക, ഇത് എഴുതിയ വ്യക്തി എങ്ങനെയുള്ള ആളാണ് തുടങ്ങിയവയാണ് ചോദ്യങ്ങൾ. പിൻവലിച്ച ചോദ്യത്തിെൻറ മാർക്ക് എല്ലാ വിദ്യാർഥികൾക്കും നൽകുമെന്ന് സി.ബി.എസ്.ഇ അറിയിച്ചു. വിഷയം ലോക്സഭയിൽ ഉന്നയിച്ച സോണിയ ഗാന്ധി ചോദ്യപേപ്പർ ഉടൻ പിൻവലിക്കണമെന്നും സി.ബി.എസ്.ഇ മാപ്പു പറയണമെന്നും ആവശ്യപ്പെട്ടു.
സി.ബി.എസ്.ഇ നടത്തുന്ന പ്രധാനപ്പെട്ട പരീക്ഷയിലാണ് പ്രകടമായ സ്ത്രീവിരുദ്ധത കണ്ടെത്തിയത്. വിദ്യാഭ്യാസത്തിേൻറയും പരീക്ഷയുടെയും മോശം നിലവാരമാണ് ഇത് സൂചിപ്പിക്കുന്നതെന്നും സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി. സംഭവത്തിൽ കോൺഗ്രസ്, ഡി.എം.കെ, മുസ്ലിം ലീഗ്, എൻ.സി.പി അംഗങ്ങൾ സഭയിൽനിന്നും ഇറങ്ങിേപ്പായി. സമൂഹ മാധ്യമങ്ങളിലും വ്യാപക പ്രതിഷേധം ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.