വിവരങ്ങൾ നൽകിയില്ല; 2000ത്തിലേറെ വിദ്യാലയങ്ങൾക്ക്​ സി.ബി.എസ്​.ഇ നോട്ടീസ്

ന്യൂഡൽഹി: പൊതുജനങ്ങൾ അറിയേണ്ട വിവരങ്ങൾ  കൈമാറാത്ത 2000ത്തിലേറെ വിദ്യാലയങ്ങൾക്ക്  സി.ബി.എസ്.ഇ കാരണംകാണിക്കൽ നോട്ടീസ് അയച്ചു. വൈ-ഫൈ സൗകര്യം, ക്ലാസ് തിരിച്ച്  പ്രതിമാസ ഫീസ്, പ്രവേശനം,  പരീക്ഷ ഫലങ്ങൾ, റിസർവ് ഫണ്ടുകൾ, ബാലൻസ് ഷീറ്റ്, സ്കൂളുകളിൽ  ഏർപ്പെടുത്തിയ കുടിവെള്ള ടാപ്പുകളുടെ എണ്ണം തുടങ്ങി എല്ലാ വിവരങ്ങളും അറിയിക്കണമെന്ന്  സി.ബി.എസ്.ഇ  നിർദേശിച്ചിരുന്നു.
 വിവരങ്ങൾ ബോർഡി​െൻറ വെബ്സൈറ്റിലേക്ക്  നൽകണമെന്നും വിദ്യാലയങ്ങളുടെ വെബ്സൈറ്റിൽ അത്  അപ്ലോഡ് ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഒക്ടോബറിനകം  ഇത് പൂർത്തിയാക്കേണ്ടതായിരുന്നു. നിർബന്ധമായ ഇൗ കാര്യങ്ങൾ ചെയ്യാത്ത സ്കൂളുകൾക്കാണ് കാരണംകാണിക്കൽ നോട്ടീസയച്ചത്.  ഒരവസരംകൂടി നൽകിയ സി.ബി.എസ്.ഇ  ഇനിയും വീഴ്ചവരുത്തിയാൽ 50,000 രൂപ വീതം പിഴ ഇൗടാക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഫീസ്ഘടനയിൽ സി.ബി.എസ്.ഇയുടെ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും സി.ബി.എസ്.ഇ  ആവശ്യപ്പെട്ടു.  വിദ്യാലയങ്ങൾ പ്രദാനം ചെയ്യുന്ന സൗകര്യത്തിനനുസരിച്ചായിരിക്കണം  ഫീസ് ഘടനയെന്നും അതിൽ വീഴ്ച വരുത്തിയാൽ കർശന നടപടി നേരിടേണ്ടിവരുമെന്നും നോട്ടീസിലുണ്ട്.

Tags:    
News Summary - cbse notice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.