സി.ബി.എസ്​.ഇ പ്ലസ്​ ടു ഫലം ശനിയാഴ്​ച

ന്യൂഡൽഹി: സി.ബി.എസ്​.ഇ പ്ലസ്​ ടു പരീക്ഷാ ഫലം ശനിയാഴ്​ച പ്രഖ്യാപിച്ചേക്കും. ഇന്ന്​ വൈകീട്ട്​ ഫലപ്രഖ്യാപന തീയതി ​വെബ്​സൈറ്റിൽ പ്രസിദ്ധീകരിക്കും. 

മോഡറേഷനുമായി ബന്ധപ്പെട്ട്​ ആശയക്കുഴപ്പം നിലനിന്നിരുന്നതിനാൽ ഫലപ്രഖ്യാപനം വൈകുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ, മോഡറേഷൻ പോളിസി അടുത്ത വർഷം മുതൽ ഒഴിവാക്കിയാൽ മതിയെന്ന ഹൈകോടതി നിർദേശം അംഗീകരിക്കാനാണ്​ സി.ബി.എസ്​.ഇ അധികൃതരുടെ തീരുമാനം​. നേരത്തെ, വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന്​ വാർത്തകളുണ്ടായിരുന്നു. അങ്ങനെയെങ്കിൽ ഫലപ്രഖ്യാപനം വൈകുമെന്നും അത്​ കുട്ടികളുടെ തുടർപഠന​ത്തെ ബാധിക്കുമെന്നുമുള്ള ആശങ്ക നിലനിന്നിരുന്നു. 

എന്നാൽ, അഞ്ച്​ പോയിൻറ്​ മോഡ​റേഷൻ നൽകുന്ന രീതി ഇൗ വർഷം കൂടി തുടരാൻ സി.ബി.എസ്​.ഇ തീരുമാനിച്ചതോടെ വിദ്യാർഥികൾക്ക്​ ആശ്വാസമായിരിക്കുകയാണ്​. 

കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ പരീക്ഷാ ഫലം കൃത്യസമയത്തു തന്നെ പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു.

Tags:    
News Summary - CBSE Plus two result declares tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.