'ബിപിൻ റാവത്തിനെ പുറത്തെടു​ക്കു​േമ്പാൾ ജീവനുണ്ടായിരുന്നു, അദ്ദേഹം പേര്​ പറഞ്ഞു' -രക്ഷാപ്രവർത്തകൻ

കൂനൂർ (ഊട്ടി): ഹെലികോപ്​ടർ ദുരന്തത്തിൽ മരിച്ച സംയുക്​ത സേന മേധാവി ബിപിൻ റാവത്തിനെ അപകടസ്​ഥലത്ത്​ നിന്ന്​ പുറത്തെടുക്ക​ുേമ്പാൾ ജീവനുണ്ടായിരുന്നതായി അഗ്​നിരക്ഷാ സേന ഉദ്യോഗസ്​ഥൻ. തകർന്ന എം.ഐ-17വി5 ഹെലികോപ്​ടറിന്‍റെ അവശിഷ്​ടങ്ങളിൽ നിന്ന് പുറത്തെടുക്കുമ്പോൾ ജനറൽ ബിപിൻ റാവത്ത് ത​െന്‍റ പേര് പറഞ്ഞതായും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ്​ മരണത്തിന്​ കീഴടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

റാവത്തിനെ കൂടാതെ അപകടത്തിൽ രക്ഷപ്പെട്ട ഏക വ്യക്തിയായ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിന്​ മാത്രമാണ്​ രക്ഷാപ്രവർത്തകർ എത്തു​േമ്പാൾ ജീവനുണ്ടായിരുന്നതെന്നും ടൈംസ്​ ഓഫ്​ ഇന്ത്യ റിപ്പോർട്ട്​ ചെയ്യുന്നു. അപകടം നടന്ന ഉടൻ സംഭവസ്​ഥലത്ത്​ 12 മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നത് കണ്ടതായി രക്ഷാപ്രവർത്തനത്തിൽ പ​ങ്കെടുത്ത സമീപവാസിയായ രവി മാധ്യമങ്ങളോട്​ പറഞ്ഞു.

'ഒരു വലിയ ശബ്ദം കേട്ടു. നോക്കു​േമ്പാൾ തീപിടിച്ച ഹെലികോപ്​ടർ താഴേക്ക് വരുന്നതാണ്​ കണ്ടത്​. ഉടൻ തന്നെ ഞങ്ങൾ അപകടസ്ഥലത്തേക്ക് ഓടിയെത്തിയപ്പോൾ 12 പേർ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ജീവനുള്ള രണ്ട് പേരെ ഞങ്ങൾ രക്ഷിച്ചു, അവർ ജീവനുവേണ്ടി മല്ലിടുകയായിരുന്നു. ഒരു ആംബുലൻസിൽ അവരെ വെല്ലിങ്​ടണിലെ ആർമി ആശുപത്രിയിലേക്ക് കൊണ്ടുപോയി' -അദ്ദേഹം പറഞ്ഞു.

'ഞങ്ങൾ രക്ഷപ്പെടുത്തിയ രണ്ട് പേർക്ക് ജീവനുണ്ടായിരുന്നു' -രക്ഷാപ്രവർത്തനത്തിൽ പ​ങ്കെടുത്ത കൃഷ്ണമൂർത്തി എന്നയാൾ പറഞ്ഞു.

ജനറൽ ബിപിൻ റാവത്ത് തമിഴ്​നാട്ടി​െല വെല്ലിങ്​ടൺ കോളജിൽ യുവ കേഡറ്റുകളുമായി സംവദിക്കാൻ പോകുമ്പോഴായിരുന്നു അപകടം. ഭാര്യ മധുലിക റാവത്ത്​ ഉൾപ്പെടെ 14​ പേർ സഞ്ചരിച്ച എം.ഐ-17വി5 ഹെലികോപ്​ടർ നീലഗിരി ജില്ലയിലെ കൂനൂരിന് സമീപം തകർന്ന് വീഴുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 2.30നായിരുന്നു ദുരന്തം.

റാവത്തിന്‍റെ സൈനിക ഉപദേഷ്ടാവ് ബ്രിഗേഡിയർ എൽ.എസ് ലിഡ്ഡർ, സ്റ്റാഫ് ഓഫിസർ ലെഫ്റ്റനന്‍റ്​ കേണൽ ഹർജീന്ദർ സിങ്​, വിങ് കമാൻഡർ പി.എസ്. ചൗഹാൻ, സ്ക്വാഡ്രൺ ലീഡർ കെ. സിംഗ്, ജൂനിയര്‍ വാറന്‍റ്​ ഓഫിസറും സൂലൂരിലെ ഫ്ലൈറ്റ് എന്‍ജിനിയറുമായ തൃശ്ശൂര്‍ പുത്തൂര്‍ സ്വദേശി പ്രദീപ്, ജൂനിയർ വാറന്‍റ്​ ഓഫിസർ ദാസ്, ഹവിൽദാർ സത്പാൽ, നായിക് ഗുർസേവക് സിങ്​, നായിക് ജിതേന്ദർ കുമാർ, ലാൻസ് നായിക് വിവേക് ​​കുമാർ, ലാൻസ് നായിക് സായ് തേജ എന്നിവർക്കാണ്​ അപകടത്തിൽ ജീവൻ നഷ്​ടമായത്​.

Tags:    
News Summary - CDS Bipin Rawat was found alive at Mi-17V5 helicopter crash site, died on way to hospital: Fireman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.