യുക്രെയ്നിൽ വെടി നിർത്തലിനും നയ​തന്ത്ര പരിഹാരത്തിനും ലോക നേതാക്കൾ വഴി കണ്ടെത്തണം -മോദി

ബാലി: യുക്രെയ്ൻ പ്രതിസന്ധി പരിഹരിക്കാനുള്ള വഴി ലോകനേതാക്കൾ കണ്ടെത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബാലിയിലെ ജി 20 ഉച്ചകോടിയിൽ സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.

യുക്രെയ്നിൽ വെടി നിർത്തലിനും നയ​തന്ത്ര പരിഹാരത്തിനുമുള്ള വഴി നാം കണ്ടെത്തണമെന്ന് ഞാൻ ആവർത്തിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിൽ രണ്ടം ലോകമഹായുദ്ധം ദുരന്തങ്ങൾ വിതച്ചപ്പോൾ ലോക നേതാക്കൾ ​കൂടിയിരുന്ന് സമാധാനത്തിന്റെ വഴി കണ്ടെത്താൻ കഠിന പ്രയ്തനം നടത്തി. ഇപ്പോൾ നമ്മുടെ അവസരമാണ്. കോവിഡിന് ശേഷം ഒരു പുതിയ ലോകക്രമം സൃഷ്ടിക്കുന്നതിനുള്ള ഉത്തരവാദിത്തം നമ്മുടെ ചുമലിലാണ് - പ്രധാനമന്ത്രി പറഞ്ഞു.

ലോകത്ത് സമാധാനവും ഐക്യവും സുരക്ഷയും ഉറപ്പുവരുത്താൻ ദൃഢനിശ്ചയം എടുക്കേണ്ടത് ഈ നിമിഷത്തിന്റെ ആവശ്യമാണ്. അടുത്ത വർഷം ബുദ്ധന്റെയും ഗാന്ധിയുടെയും പുണ്യഭൂമിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ ലോക സമാധാനത്തിനായി ശക്തമായ സന്ദേശം നൽകാൻ നമുക്കാകുമെന്ന് എനിക്കുറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യുക്രെയ്ൻ യുദ്ധം ലോക സമ്പദ് വ്യവസ്ഥയെ ബാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകത്താകമാനമുള്ള അടിയന്തര ചരക്കുസേവനങ്ങളെ യുദ്ധം ബാധിച്ചു. എല്ലാ രാജ്യത്തെയും പാവപ്പെട്ട ജനങ്ങളുടെ ജീവിതത്തെയാണ് ഇത് ഗുരുതരമായി ബാധിച്ചത്. ദൈനംദിന ജീവിതത്തിന് സ്വതവേ തന്നെ ബുദ്ധിമുട്ടുന്ന അവർക്ക് ഇരുട്ടടിയായിരിക്കുകയാണ് യുദ്ധമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags:    
News Summary - "Ceasefire, Diplomacy": PM's Advice For Ukraine Crisis At G20 Summit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.