​പൂഞ്ചിൽ വീണ്ടും പാക്​ പ്രകോപനം

ശ്രീനഗർ: ജമ്മുകശ്​മീരിൽ വീണ്ടും പാകിസ്​താൻ വെടിനിർത്തൽ കരാർ ലംഘിച്ചു. നിയന്ത്രണ രേഖക്ക്​ സമീപം പൂഞ്ച്​ മേഖലയിലാണ്​ പാകിസ്​താൻ ​െസെന്യത്തി​​​െൻറ ആക്രമണമുണ്ടായത്​. പുലർച്ചെ ഒന്നരയോടെ ഉണ്ടായ ആക്രമണത്തിൽ​ ഇന്ത്യ ശക്​തമായി തിരിച്ചടിച്ചു. 

ആക്രമണത്തിൽ രണ്ടു ജവാൻമാർക്ക്​ പരിക്കേറ്റു. ഇരുവരെയും സമീപത്തെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്​. ഇന്നലെ ഭീംബർ ഗലി മേഖലയിലും പാക്​ സൈന്യം വെടിയുതിർത്തിരുന്നു. 

Tags:    
News Summary - Ceasefire violation by Pakistan in Poonch Sector, two Indian Army soldiers injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.