ന്യൂഡൽഹി: മൂന്നു വർഷത്തിനിടെ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനകളിൽ 71,941 കോടി രൂപയുടെ വെളിപ്പെടുത്താത്ത പണം കണ്ടെത്തിയെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ. കേന്ദ്ര ധനകാര്യ മന്ത്രാലായം സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കള്ളപ്പണത്തിെൻറ വിവരങ്ങളുള്ളത്. നോട്ട് നിരോധിച്ച കാലഘട്ടത്തിൽ നവംബർ ഒമ്പതു മുതൽ ജനുവരി 10വരെ 5,400 കോടി രൂപയുടെ വെളിപ്പെടുത്താത്ത പണമാണ് സാധുവാക്കിയത്. ഇൗ കാലഘട്ടത്തിൽ 303.367 കിലോഗ്രാം സ്വർണവും പിടിച്ചെടുത്തിരുന്നു.
മൂന്നു വർഷത്തിനുള്ളിൽ ആദായ നികുതി വകുപ്പിെൻറ 2,027 ഗ്രൂപ്പുകൾ പരിശോധനകൾ സംഘടിപ്പിച്ചു. ഇതിൽ കണ്ടെത്തിയ 36,051 കോടി രൂപയും അംഗീകരിച്ചു നൽകി. കൂടാതെ 2,890കോടി രൂപ മൂല്യമുള്ള സ്വത്തും പിടിച്ചെടുത്തിട്ടുണ്ട്.
2014 ഏപ്രിൽ ഒന്നു മുതൽ 2017 ഫെബ്രുവരി 28 വരെ ആദായ നികുതി വകുപ്പ് നടത്തിയ 15,000 പരിശോധനകളിൽ 33,000 കോടിയുടെ അനധികൃത പണവും കണ്ടെത്തിയിട്ടുണ്ട്.
നോട്ടു നിരോധന കാലഘട്ടത്തിൽ ആദായ നികുതി വകുപ്പ് 1,100 ലേറെ പരിശോധനകൾ നടത്തിയിരുന്നു. 513 കോടി രൂപ അടക്കം 610 കോടിയുടെ സ്വത്തുവകകളാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത തുകയിൽ 110 കോടി രൂപ പുതിയ നോട്ടുകളായിരുന്നു. 400 കേസുകൾ സി.ബി.െഎക്കും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനും കൈമാറിയതായും സത്യവാങ്മൂലത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.