ന്യൂഡൽഹി: അടിയന്തര സാഹചര്യങ്ങളിൽ ഫേസ്ബുക്ക്, വാട്സ്ആപ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമ ആപ്പുകൾ പ്രവർത്തനരഹിതമാക്കാനുള്ള വഴികൾ നിർദേശിക്കാൻ ടെലികോം ഒാപറേറ്റർമാരോടും ഇൻറർനെറ്റ് സേവനദാതാക്കളോടും കേന്ദ്ര കമ്യൂണിക്കേഷൻ മന്ത്രാലയം ആവശ്യപ്പെട്ടു.
രാജ്യത്തെ പ്രമുഖ കമ്പനികളായ ഭാരതി എയർടെൽ, റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ്, വോഡഫോൺ ഇന്ത്യ ലിമിറ്റഡ്, െഎഡിയ സെല്ലുലാർ ലിമിറ്റഡ്, ബി.എസ്.എൻ.എൽ എന്നിവക്ക് കഴിഞ്ഞ മാസം ഇതു സംബന്ധിച്ച് കത്തയച്ചിരുന്നു.
എന്നാൽ, നടപടി ആഗോളതലത്തിൽ വിവര-സാേങ്കതികവിദ്യയുടെ പുതിയ ഹബ്ബായി വളർന്നുവരുന്ന ഇന്ത്യയുടെ സൽപ്പേരിനെ ബാധിക്കുമെന്ന് കമ്പനികളെ പ്രതിനിധാനം ചെയ്ത് വ്യവസായ കൂട്ടായ്മയായ അസോചം പറഞ്ഞു. 2015-16 കാലയളവിൽ ഇന്ത്യയുടെ ജി.ഡി.പി (മൊത്ത ആഭ്യന്തര ഉൽപാദനം)യിൽ 2000 കോടി ഡോളർ സംഭാവന ചെയ്തത് ഇൗ കമ്പനികളാണെന്നും നടപടി ഉപഭോക്തൃ താൽപര്യങ്ങൾക്ക് വിരുദ്ധവും സാമ്പത്തികമായി ദോഷംചെയ്യുന്നതാണെന്നും അവർ പറഞ്ഞു.
എന്നാൽ, ഇക്കാര്യം ആലോചനയിൽ മാത്രമാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സമൂഹമാധ്യമ ആപ്പുകൾ വിലക്കാനുള്ള വഴികൾ സർക്കാർ തേടുന്നത് ഇതാദ്യമല്ല. കശ്മീർ, രാജസ്ഥാൻ, മഹാരാഷ്ട്ര, ത്രിപുര സംസ്ഥാനങ്ങൾ വിവിധ കാരണങ്ങളാൽ ഇൗ വർഷം ഇൻറർനെറ്റ് സേവനങ്ങൾ പലതവണ താൽക്കാലികമായി റദ്ദ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.