കേന്ദ്ര ഏജൻസികൾ ബി.ജെ.പിയുടെ ഏജൻസികളായി മാറി - കൊടിക്കുന്നിൽ സുരേഷ്

ന്യൂഡൽഹി: കേന്ദ്ര ഏജൻസികൾ ബി.ജെ.പിയുടെ ഏജൻസികളായി മാറിയെന്ന് കോൺഗ്രസ് നേതാവും എം.പിയുമായ കൊടിക്കുന്നിൽ സുരേഷ്. ബി.ജെ.പി രാജ്യത്തുനിന്ന് അവരുടെ ശത്രുക്കളെ ഇല്ലാതാക്കാനായി കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ അറസ്റ്റിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

"കേന്ദ്ര ഏജൻസികൾ ബി.ജെ.പിയുടെ ഏജൻസികളായി മാറി. ബി.ജെ.പി എന്ത് പറയുന്നോ അത് അവർ ചെയ്യും. പ്രതിപക്ഷത്തുള്ള നേതാക്കളെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനും അവരുടെ വീടുകൾ റെയ്ഡ് ചെയ്യാനും പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും ഓഫിസുകൾ ഇ.ഡിക്കും മറ്റ് കേന്ദ്ര സർക്കാർ ഏജൻസികൾക്കും നിർദ്ദേശം നൽകുന്നു. പ്രതിപക്ഷത്തെ രാജ്യത്ത് നിന്ന് ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നതിനാലാണ് ഇങ്ങനെ ചെയ്യുന്നത്. ഇത് ജനാധിപത്യവിരുദ്ധമാണ്" -കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

ബു​ധ​നാ​ഴ്ച ക​ന​ത്ത സു​ര​ക്ഷ​യി​ൽ ആ​റു​മ​ണി​ക്കൂ​റി​ലേ​റെ ചോ​ദ്യം ചെ​യ്ത ശേ​ഷ​മാ​ണ് ഇ.​ഡി ഹേമന്ത് സോ​റ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന​താ​യി അ​റി​യി​ച്ച​ത്. രാത്രിയോടെയായിരുന്നു അറസ്റ്റ്. അറസ്റ്റിന് മുമ്പേ ഹേമന്ത് സോറൻ രാ​ജി​വെ​ച്ചിരുന്നു. അ​ന​ധി​കൃ​ത​മാ​യി ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം മാ​റ്റു​ന്ന മാ​ഫി​യ​യു​ടെ മ​റ​വി​ൽ വ​ൻ​തോ​തി​ൽ ക​ള്ള​പ്പ​ണ ഇ​ട​പാ​ട് ന​ട​ന്ന​താ​യും ഇ​തു​മാ​യി സോ​റ​ന് ബ​ന്ധ​മു​ണ്ടെ​ന്നു​മാ​ണ് ഇ.​ഡി ആ​രോ​പ​ണം. കേ​സി​ൽ മു​തി​ർ​ന്ന സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം 14 പേ​ർ അ​റ​സ്റ്റി​ലാ​യി​രു​ന്നു. ജ​നു​വ​രി 20ന് ​റാ​ഞ്ചി​യി​ലെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ സോ​റ​നെ ഏ​ഴു​മ​ണി​ക്കൂ​റോ​ളം ചോ​ദ്യം​ചെ​യ്തി​രു​ന്നു.

Tags:    
News Summary - "Central agencies have become BJP's agencies": Congress' Kodikkunnil Suresh after Soren's arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.