ന്യൂഡൽഹി: ആധാർ വിവര സംരക്ഷണത്തിന് കനത്ത സുരക്ഷ നടപടികൾ പാലിക്കുന്നുണ്ടെന്ന് സവിശേഷ തിരിച്ചറിയൽ അതോറിറ്റി (യു.െഎ.ഡി.എ.െഎ) സി.ഇ.ഒ അജയ് ഭൂഷൺ പാണ്ഡെ. വിവര സംരക്ഷണത്തിന് യു.െഎ.ഡി.എ.െഎക്ക് ശക്തമായ നിയമ പിൻബലവുമുണ്ട്.
ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കുന്നത് ബാങ്കുകൾ തുടരണമെന്നും എന്നാൽ, സുപ്രീംകോടതി വിധി വരുന്നതുവരെ ആധാറില്ലാത്തതിെൻറ പേരിൽ ബാങ്ക് അക്കൗണ്ടുകൾ റദ്ദാക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
ആധാറിനെ ചോദ്യംചെയ്യുന്ന ഹരജികളിൽ ഇനി ഏപ്രിൽ മൂന്നിനാണ് വാദം തുടരുക. ചൊവ്വാഴ്ച സുപ്രീംകോടതി മുമ്പാകെ അജയ് ഭൂഷൺ പാണ്ഡെ ആധാർ അനുകൂല വാദങ്ങൾ പൂർത്തിയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.