ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ സ്വതന്ത്രമാക്കിയെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. പല കേസുകളിലായി ഒരു ലക്ഷം കോടിയോളം രൂപയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബംഗാള്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയുടെ അനുയായി അര്‍പ്പിത മുഖര്‍ജിയുടെ വീട്ടില്‍ ഇ.ഡി റെയ്ഡ് നടത്തി 20 കോടി രൂപ പിടിച്ചെടുത്ത വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.
ബംഗാളില്‍ മന്ത്രിയുടെ അടുത്ത ആളില്‍ നിന്നാണ് ഇ.ഡി കോടികള്‍ പിടിച്ചെടുത്തത്. രാജ്യത്ത് പല കേസുകളിലായി ഒരു ലക്ഷത്തിലധികം കോടിയുടെ അനധികൃത സ്വത്ത് ഇ.ഡിക്ക് കണ്ടത്താന്‍ കഴിഞ്ഞെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഇ.ഡി കോടികള്‍ പിടിച്ചെടുത്തയാളെ പുകഴ്ത്തിയയാളാണ് മുഖ്യമന്ത്രി മമത. അദ്ദേഹത്തെ പുകഴ്ത്തിയതിന്റെ കാരണം ഇപ്പോഴാണ് വെളിവായത്. കോടികള്‍ പുഴ്ത്തിവെക്കുക എന്നത് ഒരുപക്ഷെ മമതയെ സംബന്ധിച്ച് വലിയ കാര്യമായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഇത് വെറുമൊരു ട്രെയിലര്‍ മാത്രമാണെന്നും സിനിമ വരാനിരിക്കുന്നതേയുള്ളൂവെന്നും തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പി നേതൃനിരയിലെത്തിയ മുതിര്‍ന്ന നേതാവ് സുവേന്ദു അധികാരി പറഞ്ഞു. ബംഗാള്‍ വ്യവസായ വാണിജ്യ മന്ത്രി പാര്‍ഥ ചാറ്റര്‍ജി, വിദ്യാഭ്യാസ സഹമന്ത്രി പരേഷ് സി.അധികാരി, എം.എല്‍.എയും ബംഗാള്‍ പ്രൈമറി എജ്യുക്കേഷന്‍ ബോര്‍ഡ് മുന്‍ അധ്യക്ഷനുമായ മണിക് ഭട്ടാചാര്യ തുടങ്ങി നിരവധി പേരുടെ സ്ഥലങ്ങളിലും ഇ.ഡി റെയ്ഡ് ആരംഭിച്ചിട്ടുണ്ട്.
അതേസമയം, രാഷ്ട്രീയ എതിരാളികളെ ദ്രോഹിക്കാനായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ തന്ത്രമാണെന്നും റെയ്ഡുകളെക്കുറിച്ച് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രതികരണം. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ ദ്രോഹിക്കാനും ഭീഷണിപ്പെടുത്താനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇ.ഡിയുടെ റെയ്ഡെന്ന് ബംഗാള്‍ ഗതാഗത മന്ത്രി ഫിര്‍ഹാദ് ഹക്കിം പറഞ്ഞു.
സ്കൂൾ അധ്യാപക നിയമന അഴിമതി കേസിൽ കഴിഞ്ഞദിവസം തൃണമൂൽ കോൺഗ്രസ് സെക്രട്ടറി ജനറലും പശ്ചിമ ബാംഗാൾ വാണിജ്യ വ്യവസായ മന്ത്രിയുമായ പാർഥ ചാറ്റർജിയെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. വെള്ളിയാഴ്ച മുതൽ 26 മണിക്കൂർ ചോദ്യം ചെയ്തതിനൊടുവിലാണ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. തുടർന്ന് ബാങ്ക്ഷാൾ കോടതിയിൽ ഹാജരാക്കിയ മന്ത്രിയെ രണ്ടു ദിവസം ഇ.ഡി കസ്റ്റഡിയിൽ വിട്ടു. 2014-21 കാലയളവിൽ ചാറ്റർജി വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോഴാണ് അഴിമതി ആരോപണം ഉയർന്നത്. വെള്ളിയാഴ്ച ഇ.ഡി നടത്തിയ പരിശോധനയിൽ ചാറ്റർജിയുടെ കൂട്ടാളിയും മോഡലുമായ അർപ്പിത മുഖർജിയുടെ വസതിയിൽ നിന്നാണ് 21 കോടി പിടിച്ചെടുത്തത്.
താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഇത് ബി.ജെ.പി ഗൂഢാലോചനയാണെന്നും ഇ.ഡിയുടെ വലയിൽപെടാതെ കാറിൽ രക്ഷപ്പെട്ട അർപ്പിത മുഖർജി വാർത്തലേഖകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.