ന്യൂഡൽഹി: ബനാറസ് ഹിന്ദു സർവകലാശാല പോലെ ഭരണഘടനാപരമായി സ്ഥാപിച്ച ദേശീയ പ്രാധാന്യമുള്ള സ്ഥാപനമാണ് അലീഗഢ് മുസ്‍ലിം സർവകലാശാലയെന്നും അതിനാൽ ന്യൂനപക്ഷ പദവി നൽകരുതെന്നും കേന്ദ്ര സർക്കാർ. സുപ്രീംകോടതിയിൽ രേഖാമൂലം സമർപ്പിച്ച വാദത്തിലാണ് ഇക്കാര്യം ബോധിപ്പിച്ചത്.
സർവകലാശാലക്ക് ന്യൂനപക്ഷ പദവി നൽകിയാൽ ന്യൂനപക്ഷ സംവരണം 50 ശതമാനത്തോളമായി ഉയരുമെന്നും പട്ടികജാതി, പട്ടികവർഗ, ഒ.ബി.സി വിദ്യാർഥികൾക്കും മുന്നാക്ക സമുദായത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുമുള്ള സംവരണം നഷ്ടപ്പെടുമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത സമർപ്പിച്ച വാദത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.