ഹൽദ്വാനി: രാജ്യത്തെ കർഷകരുെട അവസ്ഥ അവഗണിക്കുന്ന മോദി സർക്കാറിെനതിരെ രൂക്ഷ വിമർശനവുമായി സാമൂഹിക പ്രവർത്തകൻഅണ്ണാ ഹസാരെ. സാധാരണക്കാരായ കർഷകരെ അവഗണിക്കുന്ന കേന്ദ്ര സർക്കാർ വൻകിട വ്യവസായികളെ സംരക്ഷിക്കുന്നുവെന്നും ഹസാരെ കുറ്റപ്പെടുത്തി.
സർക്കാറിെൻറ ശ്രദ്ധ ജി.എസ്.ടിയിലും നോട്ടു നിരോധനത്തിലുമാണ് ഉൗന്നിയിരിക്കുന്നത്. കർഷകരുടെ വിഷമങ്ങളിലല്ല. എന്തുകൊണ്ടാണ് ഇവിടെ കർഷകർ ആത്മഹത്യ ചെയ്യുന്നത്? എത്ര വ്യവസായികൾ ആത്മഹത്യ ചെയ്തിട്ടുണ്ട്? എന്നും ഹസാരെ ചോദിച്ചു.
രാജ്യത്തെ കർഷകരുടെ അവസ്ഥയിൽ മാറ്റമുണ്ടാക്കാൻ മാർച്ച് 23 മുതൽ സമാധാന പ്രതിഷേധം ആരംഭിക്കുെമന്നും ഹസാരെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.