കെ. ടി. രാമറാവു 

ഹൈദരാബാദിനെ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്ന് കെ.ടി.ആർ

ഹൈദരാബാദ്: ജൂൺ രണ്ടിന് ശേഷം ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രം ഹൈദരാബാദിനെ കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്ന് ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്) വർക്കിങ് പ്രസിഡന്‍റ് കെ. ടി. രാമറാവു (കെ.ടി.ആർ). ബി.ആർ.എസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2014 ജൂൺ 2നാണ് തെലങ്കാന രൂപീകരിച്ചത്. ഹൈദരാബാദിനെ കേന്ദ്ര ഭരണ പ്രദേശമാക്കുമെന്ന് മുമ്പ് ഊഹാപോഹങ്ങളുണ്ടായിരുന്നു. ആന്ധ്രാപ്രദേശ് പുനഃസംഘടന നിയമത്തിന്‍റെ ഭാഗമായി 10 വർഷത്തേക്ക് ഹൈദരാബാദ് തെലങ്കാനയുടെയും ആന്ധ്രാപ്രദേശിന്‍റെയും പൊതു തലസ്ഥാനമാക്കുകയായിരുന്നു. ഈ വർഷം ജൂൺ രണ്ടിന് 10 വർഷത്തെ കാലയളവ് അവസാനിക്കുമെന്നും അതിനാൽ ഹൈദരാബാദിനെ കേന്ദ്ര ഭരണ പ്രദേശമായി കേന്ദ്രം പ്രഖ്യാപിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രത്തിനെ പദ്ധതികൾ പരാജയപ്പെടുത്താൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്നും പാർലമെന്‍റിൽ ശബ്ദമുയർത്തി അത്തരം നീക്കങ്ങൾ തടയാൻ ബി.ആർ.എസിന് മാത്രമേ കഴിയൂ. ആവശ്യത്തിന് എം.പിമാരുണ്ടായിരുന്നെങ്കിൽ ശബ്ദം ഉയർത്തുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Central govt may declare Hyderabad as UT after June 2: KTR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.