ന്യൂഡൽഹി: ആസിഡ് ആക്രമണത്തിനിരയാകുന്നവർ, ഒാട്ടിസം ബാധിതർ, മാനസിക അസുഖമുള്ളവർ, ബുദ്ധിവികാസം കുറഞ്ഞവർ എന്നീ വിഭാഗങ്ങൾക്ക് കേന്ദ്ര ജോലികളിൽ സംവരണം ഏർപ്പെടുത്തി. എ, ബി, സി കാറ്റഗറികളിലെ ഒഴിവുകളിലേക്ക് നേരിട്ടുള്ള റിക്രൂട്ട്മെൻറിൽ 40 ശതമാനത്തിലേറെ വൈകല്യമുള്ളവർക്കു മൂന്നു ശതമാനം സംവരണമുണ്ടായിരുന്നു. ഇത് മേൽപറഞ്ഞ വിഭാഗങ്ങളെക്കൂടി ഉൾപ്പെടുത്തി നാല് ശതമാനമായി ഉയർത്തിയാണ് സർക്കാർ ഉത്തരവ്.
അന്ധത, ബധിരത, സെറിബ്രൽ പാൾസി തുടങ്ങിയവ ബാധിച്ചവർക്ക് ഒരു ശതമാനം സംവരണം ഏർപ്പെടുത്തി ഇൗയിടെ പേഴ്സനൽ വിഭാഗം എല്ലാ കേന്ദ്ര സർക്കാർ വകുപ്പുകൾക്കും ഉത്തരവ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഒാട്ടിസം, ബുദ്ധി വൈകല്യം, മാനസിക വൈകല്യം, പഠന വൈകല്യം തുടങ്ങിയവ ബാധിച്ചവർക്കുകൂടി സംവരണം അനുവദിക്കുന്നത്. 2016ലെ ഭിന്നശേഷി അവകാശ നിയമത്തിെൻറ ചുവടുപിടിച്ചാണ് ആസിഡ് ആക്രമണത്തിന് ഇരയായവരെ ഉൾപ്പെടെ സംവരണത്തിെൻറ പരിധിയിലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.